Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2024 17:33 IST
Share News :
അറിയിപ്പ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
രണ്ടാം വർഷ അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി (2013 മുതൽ 2015 വരെ പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഒൻപത് വരെ അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും. ഒന്നാം വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് രണ്ടു വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ( CCSS ) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.കോം. സെപ്റ്റംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 പ്രവേശനം മാത്രം) മെയ് 2024 സേവ് എ ഇയർ (സെ) പരീക്ഷ ആഗസ്റ്റ് ഏഴിന് തുടങ്ങും.
ഒന്നാം സെമസ്റ്റർ എം.ആർക്. (2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 21-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
Follow us on :
Tags:
More in Related News
Please select your location.