Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2024 12:51 IST
Share News :
ചാലക്കുടി:
വയനാട്ടിലെ
ഉരുൾപൊട്ടൽ
ദുരന്തത്തിൽ,
സർവ്വതും
നഷ്ടപ്പെട്ട
സഹോദരങ്ങളുടെ
പുനരധിവാസത്തിനായ്
നാഷണൽ സർവ്വീസ് സ്കീം
നടപ്പിലാക്കുന്ന
ഭവന നിർമ്മാണ പദ്ധതിയിലേക്ക്,
വി.ആർ പുരം ഗവ:ഹയർ സെക്കന്ററി സ്കൂളിലെ
NSS വിദ്യാർത്ഥികൾ
ബിരിയാണി ചലഞ്ചിലൂടെ
സമാഹരിച്ച തുക ,
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
R ബിന്ദുവിനെ ഏൽപ്പിച്ചു.
വിദ്യാർത്ഥികൾ തന്നെ നേരിട്ടിറങ്ങി വീടുകളിൽ നിന്നും ഓർഡർ സ്വീകരിച്ചാണ്,
1000 ഓളം
ചിക്കൻ ബിരിയാണി വി.ആർ. പുരം
കമ്മ്യൂണിറ്റി ഹാളിൽ
തയ്യാറാക്കി,
പാക്ക് ചെയ്ത്
വീടുകളിൽ
എത്തിച്ചു നൽകിയത്.
സ്കൂളിലെ
വിദ്യാർത്ഥികളും അധ്യാപകരും PTA ഭാരവാഹികളും
ഉൾപ്പെടെ
പൈസ കൊടുത്ത്
ഇവരിൽ
നിന്നും ബിരിയാണി
വാങ്ങി സഹകരിച്ചു.
ചിലവുകൾ കഴിച്ച്
ബാക്കി ലഭിച്ച തുകയായ
35485/- രൂപയാണ്,
NSS പ്രോഗ്രാം ഓഫീസർ
വിജീഷ്ലാൽ മാഷ്,
ലീഡർ
ആൽവിൻ K.S എന്നിവർ ചേർന്ന്
NSS ൻ്റെ ചുമതല കൂടി വഹിക്കുന്ന
മന്ത്രിയെ ഏൽപ്പിച്ചത്.
NSS സംസ്ഥാന ഓഫീസർ ഡോ.
R.N അൻസർ,
ഹയർ സെക്കൻ്റ്റി കോ - ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ, ജില്ലാ കൺവീനർ
M.V. പ്രതീഷ് എന്നിവർ ചടങ്ങിൽ
സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.