Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 22:03 IST
Share News :
മുക്കം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ബാംഗ്ലൂരിൽ വെച്ച് നടന്ന സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് സമാപിച്ചു. 12 ദിവസം നീണ്ട് നിന്ന പ്രോഗ്രാമിലേക്ക് ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും രണ്ട് കുട്ടികൾക്കും ഒരു അധ്യാപകനും സെലക്ഷൻ ലഭിച്ചു'. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലെ പ്രൊഫ. സപ്തർഷി ബസുവിന്റെ കീഴിലെ 'ബസു ലാബ്' ആയിരുന്നു ഈ പരിപാടിയുടെ മുഖ്യ സംഘാടകർ. Aerospace Engineering lab, Robotics lab, Material Research Centre, Centre for nanomaterials തുടങ്ങിയ ഇരുപതോളം ലാബുകൾ സന്ദർശിക്കാൻ അവസരം ലഭിച്ചു അവിടെ നടക്കുന്ന റിസേർച്ചുകൾ നേരിട്ട് കാണാൻ അവസരം ലഭിക്കുകയും ചെയ്തു. കൂടാതെ ISRO ഡെപ്യൂട്ടി ഡയറക്ടർ, DRDO സയന്റിസ്റ്റ്, IISc യിലെ വ്യത്യസ്ത ഡിപാർട്മെന്റുകളിലെ സയന്റിസ്‌റ്റുമാർ എന്നിവരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരമുണ്ടായി. കുട്ടികൾക്ക് കൊടുത്ത പ്രൊജക്ട് വർക്കുകളായിരുന്നു ഇതിലെ മുഖ്യ ആകർഷണം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലെ വിവിധ ലാബുകളിൽ വച്ച് നടന്ന പ്രൊജക്ട് വർക്കുകൾക്ക് അതാത് ലാബിലെ റിസേർച്ച് സ്കോളേർസ് സഹായത്തിനുണ്ടായിരുന്നു.. അവസാന ദിവസം അതിന്റെ പ്രസന്റേഷനും കഴിഞ്ഞാണ് ക്യാമ്പിന് സമാപനമായത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇരുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് S2A യിലെ കൈലാസ്, ഫിസിക്സ് ഫാക്കൽറ്റി ഡോ. ഷിഹാബ് എൻ കെ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.