Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്ക​മാ​രം​ഭി​ച്ചു

10 Aug 2024 08:54 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ഈ​രാ​റ്റു​പേ​ട്ട: ഒ​രു നാ​ടി​ന്‍റെ വി​ദ്യാ​ഭ്യാ​സ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം സൃ​ഷ്ടി​ച്ച മു​സ്​​ലിം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ണ്ടു​വ​ർ​ഷം നീ​ളു​ന്ന വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്ക​മാ​രം​ഭി​ച്ചു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് നി​ർ​വ​ഹി​ക്കും. എം.​ഇ.​ടി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പ്ര​ഫ. എം.​കെ. ഫ​രീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​കെ. കൊ​ച്ചു​മ​ക്കാ​ർ മെ​മ്മോ​റി​യ​ൽ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഗേ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം.​പി​യും ലോ​ഗോ​പ്ര​കാ​ശ​നം അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ​യും നി​ർ​വ​ഹി​ക്കും. വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു​ള്ള അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് എം.​എ​ൽ.​എ​ക്ക്​ കൈ​മാ​റും. സ്കൂ​ൾ മാ​നേ​ജ​ർ എം.​കെ. അ​ൻ​സാ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

ട്ര​സ്റ്റ്​ ചെ​യ​ർ​മാ​ൻ പ്ര​ഫ. എം.​കെ. ഫ​രീ​ദ്, സെ​ക്ര​ട്ട​റി പി.​കെ. കൊ​ച്ചു​മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ എം.​എ​സ്. കൊ​ച്ചു​മു​ഹ​മ്മ​ദ്, പി.​പി. താ​ഹി​റ, എം.​പി. ലീ​ന, എ​ച്ച്. നി​ജാ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Follow us on :

More in Related News