Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാപ്പികരിക്കുലം പദ്ധതി പുതുതലമുറ വിദ്യാർത്ഥികൾക്ക് അനിവാര്യം -ഇബ്രാഹിംഖലിൽ അൽ ബുഹാരി '

12 Jan 2025 22:34 IST

UNNICHEKKU .M

Share News :

ഹാപ്പി കരിക്കുലം പ്രോജക്ട് പുതുതലമുറ വിദ്യാർത്ഥികൾക്ക് അനിവാര്യം.

:

മുക്കം:അൽ ഇർശാദ് സ്ഥാപനങ്ങളിൽ പുതുതായി ആവിഷ്കരിച്ച 'ഹാപ്പി കരിക്കുലം പദ്ധതി പുതുതലമുറയിലെ വിദ്യാർത്ഥികൾക്ക് അനിവാര്യമായ ഒരു മാറ്റമായിരിക്കുമെന്ന് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഹാരി അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ മേഖലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട അൽ ഇർശാദ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ അധ്യായന വർഷത്തേക്കുള്ള പ്രവേശന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ചെയർമാൻ സി.കെ ഹുസ്സൈൻ നീബാരി, സെക്രട്ടറി ഉസൈൻ മേപ്പള്ളി, മാനേജർ മൻസൂർ അലി, വിദ്യാഭ്യാസ ഡയറക്ടർ ഡോ. അമീർ ഹസ്സൻ, സ്ഥാപനമേധാവികളായ പി.സി അബ്ദുറഹ്മാൻ, മുജീബ് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.ഡോ അമീർ ഹസന്റെ നേതൃത്തലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Follow us on :