Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ടി എന്ന നക്ഷത്രവിളക്ക്

31 Dec 2024 06:56 IST

Fardis AV

Share News :

.............................................

എം. ഗോകുൽ ദാസ്

....................................................

ഓരോ മലയാളിയും സ്വന്തം ഹൃദയത്തിൽ

ആരാധനയോടെ പ്രതിഷ്ഠിച്ച നക്ഷത്ര വിളക്കാണ് എം. ടി. എന്ന രണ്ടക്ഷരം. ഓരോ ഏഴുത്തു കാരനും എന്റെ

 എം. ടി.എന്ന് സ്വകാര്യ അഹങ്കാരമായി കൊണ്ടു നടക്കുന്ന മലയാളത്തിന്റെ സുകൃതം, അദ്ദേഹമാണ് എന്റെ ആദ്യകഥാസമാഹാത്തിന് അവതാരിക എഴുതിഅനുഗ്രഹിച്ചത് (ഒരൊഴിഞ്ഞസ്ഥലം നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം)എം.ടി എന്ന സർഗ്ഗതേജസ്സിനെ കാണാനും അടുത്ത് പരിചയപ്പെടാനും ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ആ കൂടിക്കാഴ്ച തന്നെ

നമുക്കു ഊർജ്ജവും

ഉൾവെളിച്ചവും നൽകുന്നു. ഒരു പുസ്‌തകപ്രകാശന ചടങ്ങിൽ അദ്ദേഹവു മൊത്തു വേദിയിൽ ഇരിക്കാനും ഈയുള്ളവന് ഭാഗ്യം ലഭിച്ചു.മലയാളമനസ്സിൽ സംവേദനത്തിന്റെ പുതിയ സൗന്ദര്യ മാതൃകകൾ പണിത് അപാരമായ ആവിഷ്കാര ഭംഗി കൊണ്ടു രചനയെ അനുഭവിപ്പിച്ച മലയാളത്തിന്റെ സുകൃതം. നിളപോലെ ഒഴുകി ഭൂമിമലയാള മാകെ പടർന്ന ആ സർഗ്ഗ വിസ്മയത്തിന് മുന്നിൽ, അസാധാരണവും അവ്യാഖ്യായവുമായ സർഗ്ഗ പ്രതിഭയ്ക്കു മുന്നിൽ നമിക്കുന്നു. അദ്ദേഹത്തിന് സ്നേഹപ്രണാമം.

Follow us on :