Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്കൃതം ദിനാഘോഷവും ക്ലബ് ഉദ്ഘാടനവും .

21 Aug 2024 15:57 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വാണിയംകുളം ടി.ആർ.കെ. ഹൈസ്ക്കൂളിൽ സംസ്കൃത ദിനാഘോഷവും ക്ലബ് ഉദ്ഘാടനവും നടന്നു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൂന്നാർ ഗവൺമെൻ്റ്

കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ.കെ. ഭാരതി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യപകൻ

പി. ജഗദീഷ് അധ്യക്ഷനായിരുന്നു . സംസ്കൃതം ക്ലബ്ബിന്റെ ഉദ്ഘാടനം കൂടിയാട്ടം കലാകാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ.ഭദ്ര. പി.കെ.എം. നിർവഹിച്ചു. ചടങ്ങിൽ ഡോ. ഭാരതി ടീച്ചറെ പൊന്നാടയും ഫലകവും നൽകി പ്രധാനധ്യാപകൻ

പി ജഗദീഷ് ആദരിച്ചു. കെ.രാജീവ്, ഡോ. വി.കെ.രജനി, കലാധരൻ. സി, എൻ. ഷാജി എന്നിവർ പ്രസംഗിച്ചു. ആയുർവേദവും ജീവിതക്രമവും എന്ന വിഷയത്തെ കുറിച്ച് ഡോ. അദ്രിജ. പി. ക്ലാസ്സെടുത്തു. തുടർന്ന് സംസ്കൃത പ്രിയദർശിനി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കെ കെ രാജേഷ് സ്വാഗതവും പി ഡി ദുർഗ നന്ദിയും പറഞ്ഞു .

Follow us on :

More in Related News