Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

29 Mar 2025 18:09 IST

കൊടകര വാര്‍ത്തകള്‍

Share News :



ചെമ്പുചിറ: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ലഹരി വിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തോഫിസിനു മുന്നിലും കോടാലി ആല്‍്ത്തറയിലും സ്വാഗത ഗാനം,പ്രസംഗം,സംഗീത നൃത്തശില്പം തുടങ്ങിയ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ അവതരിപ്പിച്ചു. മൂന്നുമുറിയില്‍ നിന്ന് കോടാലിയിലേക്ക് കാല്‍നട ജാഥയും സംഘടിപ്പിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍ര് അശ്വതി വിബി ഉദ്ഘാടനം ചെയ്തു.

എസ.്പി.സി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ടി. ബി.ഷിജു , പി.ടി.എ പ്രസിഡന്റ് പി.എസ്.പ്രശാന്ത് , പ്രധാന അധ്യാപിക കൃപ കൃഷ്ണന്‍, എസ്.പി.സി സി.പി.ഒ പി.കെ.അജിത,എ.സി.പി.ഒ വിസ്മി വര്‍ഗീസ്, വിദ്യാലയ ജാഗ്രത സമിതി കോ ഓഡിനേറ്റര്‍മാരായ കെ.ആര്‍.രമ്യ,,സജിറാണി, കൗണ്‍സിലിങ് അധ്യാപിക വില്‍സി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News