Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാകുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണം സംഘടിപ്പിച്ചു.

25 Nov 2024 18:54 IST

WILSON MECHERY

Share News :

മാള:

മാള ഗ്രാമപഞ്ചായത്ത് കേന്ദ്രഗ്രന്ഥശാല സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാകുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണം സംഘടിപ്പിച്ചു.  

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസത്ത് ജലീൽ സ്വാഗതം ആശംസിച്ച യോഗത്തിന് വൈസ് പ്രസിഡന്റ് ടി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 

മാള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഉത്ഘാടന കർമം നിർവഹിച്ചു.

 ജനിതവും ജൈവീകവുമായ അസമത്വങ്ങളെ ഇച്ചാശക്തിയാൽ വെല്ലുവിളിക്കുന്ന അതിജീവനക്കലയുടെ കാവലാളായ ബാബു എന്ന ലക്ഷ്മി കണ്ണന് സ്നേഹാദരവ് നൽകി.

 മുകുന്ദപുരം താലൂക് ലീഗൽ services കമ്മിറ്റി കോർഡിനേറ്റർ ശ്രീ. സി എ ഫ്രാൻസിസ് ന്റെ ആഭിമുഖ്യത്തിൽ അഡ്വക്കേറ്റ് ശ്രീമതി. ഐ ആർ ശ്രീരേഖ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു.തുടർന്ന് ലക്ഷ്മി കണ്ണന്റെ നൃത്തവും, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായ് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കും, ചങ്ങമ്പുഴ അനുസ്മരണം മത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാനദാനവും, മാളവി സാഹിത്യകൂട്ടായ്മ, വയോജനവേദി, ഹരിതകർമസേന എന്നിവരുടെ വ്യത്യസ്തമായ പരിപാടികളും അരങ്ങേറി.

Follow us on :

More in Related News