Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2025 21:43 IST
Share News :
പീരുമേട് :
2018ലെ പ്രളയത്തിന്റെയും വയനാട് ദുരന്തത്തിൻ്റെയും പശ്ചാത്തലത്തിൽ പ്രകൃതിദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ബി. ബി. എ വിദ്യാർത്ഥികൾ എക്സിബിഷൻ
സംഘടിപ്പിച്ചു . "ഫ്രം റൂയിന്‍സ് ടു റെസിലിയന്‍സ്" എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി അവതരിപ്പിച്ച എക്സിബിഷനിൽധാരാളം വിദ്യാർത്ഥികൾ സന്ദർശിച്ചു. പ്രകൃതിദുരന്തങ്ങളോടനുബന്ധിച്ച് വൈദ്യുതി നഷ്ടമാകുന്ന പ്രദേശങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് എക്സിബിഷൻ സ്ഥലങ്ങളിൽ മൊബൈൽ വെട്ടം കരുതി വേണമായിരുന്നു സന്ദർശകർ പ്രവേശിക്കേണ്ടിയിരുന്നത്. പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് . ഡിപ്പാർട്ട്മെൻറ് തലവൻ ഡോ. ജോഷി ജോൺ, ഫാ. ഡോ. സിബി ജോസഫ്, മെൽബി ജോസഫ് കൂടാതെ,നതാഷ .എ പാറയ്ക്കൽ,അമൃത്. ബി ദേവ് എന്നീ വിദ്യാർത്ഥികളുംനേതൃത്വം നൽകി.
Follow us on :
More in Related News
Please select your location.