Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 10:43 IST
Share News :
പേരാമ്പ്ര: ഓർമ്മശക്തി പരിശോധിക്കുന്നതിന് മാത്രം പ്രാധാന്യം നൽകുന്ന നമ്മുടെ പഠനരീതി മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു വെന്നും,എന്താണ് ചിന്തിക്കേണ്ടത് എന്നല്ല എങ്ങനെ ചിന്തിക്കണം എന്നാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും ശശി തരൂർ എം പി പറഞ്ഞു. 2030ൽ ലോകത്തിൽ ഉണ്ടാകാൻ പോകുന്ന 30 ശതമാനം തൊഴിലുകൾ ഇന്ന് ഇല്ലാത്തതായിരിക്കും. പൊതുവേ തൊഴിലവസരങ്ങളുടെ കുറവ് അനുഭവിക്കുന്ന രാജ്യമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള തൊഴിൽ ലഭിക്കണമെങ്കിൽ
അറിവും മികവും സ്ഥിരോത്സാഹവും ആവശ്യമാണ്.ഈ ദിശയിൽ അസറ്റ് പേരാമ്പ്ര നടത്തുന്നപ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.അസറ്റ് പേരാമ്പ്ര സംഘടിപ്പിച്ച എഡ്യൂക്കേഷണൽകോൺക്ലേവിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.അസറ്റ് ചെയർമാൻ സി. എച്ച്. ഇബ്രാഹിംകുട്ടിഅധ്യക്ഷനായിരുന്നു. സെഡ്. എ. അഷ്റഫ്,വിനീഷ് മണിയൂർ,ജി. രവി,ഡോ. ഇസ്മായിൽ മരുതേരി, കെ.എം.മുഹമ്മദ്,വി.സി. ഷാജി, എൻ.പി.എ. കബീർ, പി.ബിന്ദു, മിനി ചന്ദൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.മികച്ച പി.ടി.എക്കുള്ള പുരസ്കാരംമേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസും, ആവള ജി.എം. എൽ.പി സ്കൂളും ഏറ്റു വാങ്ങി.പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്ന് പിജിക്ക് അഡ്മിഷൻ നേടിയ ചേർമല സാംബവ കോളനിയിലെ പ്രസൂണിന് ശശി തരൂർ ഉപഹാരം നൽകി. പ്രത്യേക ജൂറി പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ,ബാലചന്ദ്രൻ പാറചോട്ടിൽ, ടി.സലിം, നസീർ നൊച്ചാട്, വി.ബി. രാജേഷ്,യു.സി. ഹനീഫ, ചിത്ര രാജൻ എന്നിവർ സംസാരിച്ചു .
Follow us on :
Tags:
More in Related News
Please select your location.