Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2025 08:30 IST
Share News :
കോഴിക്കോട്- സർവീസിൽ നിന്ന് നിർബ്ബന്ധിത അവധിയെടുപ്പിച്ചും വിആർഎസിന് നിർബ്ബന്ധിച്ചും കടമേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റ് ഉപദ്രവിക്കുന്നതായി ഇംഗ്ലീഷ് അധ്യാപകൻ കുഞ്ഞി മൂസ വിപി. നിർബന്ധിത അവധി മൂലം സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുണ്ടായി. കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയിൽ കാര്യങ്ങളെത്തി. മാനസിക രോഗിയായി ചിത്രീകരിക്കുകയും വ്യാജ പരാതി നൽകി അറസ്റ്റ് ചെയ്യിക്കുകയും ചെയ്തു. എന്നാൽ ഇതു മനസ്സിലാക്കിയ ജഡ്ജിയുടെ ഭാഗത്തു നിന്നും നീതിപൂർവകമായ ഇടപെടലുണ്ടായതിനാൽ അന്നു തന്നെ വിട്ടയക്കുകയായിരുന്നു. മൂല്യ നിർണയ ക്യാമ്പിൽ പങ്കെടുത്തതിന്റെ ശമ്പളം പോലും തടസ്സപ്പെടുത്തയതായും കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. മാനേജ്മെന്റിന് പുതിയ നിയമനം നടത്താനും അതു നിലനിർത്താനും വേണ്ടി 13 വർഷത്തോളമാണ് തന്റെ സർവീസ് നഷ്ടപ്പെടുത്തിയത്. ഇതു സാമ്പത്തികമായി വലിയ നഷ്ടങ്ങളുണ്ടായതിനു പുറമെ കുടുംബത്തെ മാനസികമായി ഒറ്റപ്പെടുത്തുതന്ന സാഹചര്യമുണ്ടായതായും കുഞ്ഞിമൂസ പറഞ്ഞു.
Follow us on :
More in Related News
Please select your location.