Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2024 17:40 IST
Share News :
ചാലക്കുടി: "സ്വച്ഛതാ ഹി സേവാ " എന്ന സന്ദേശവുമായി ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ നിർമാർജ്ജന-സംസ്കരണ പ്രവർത്തങ്ങളിൽ പങ്കുചേർന്നുകൊണ്ട് ചാലക്കുടി വ്യാസവിദ്യാനികേതനിൽ സെമിനാർ നടന്നു. സ്കൂൾ പ്രിൻസിപ്പാൾ പി.ജി. ദിലീപ് അധ്യക്ഷത വഹിച്ച ചടങ്ങ് ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സി.സുരേഷ് കുമാർ, ശുചിത്വമിഷൽ കോ-ഓഡിനേറ്റർ സോണിയ എന്നിവർ പങ്കെടുത്ത് മാർഗ്ഗനിർദ്ദേശം നൽകി. വിദ്യാർത്ഥികളും അധ്യാപകരും സ്വച്ഛതാ പ്രതിജ്ഞ എടുത്തു. മാനേജർ യു. പ്രഭാകരൻ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ പി.പി.ബിന്ദു കൃതജ്ഞതയും രേഖപ്പെടുത്തി. വിദ്യാലയങ്ങളിൽ നിന്ന് വീടുകളിലേക്ക് ശുചിത്വ സന്ദേശം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ ഈ പരിപാടി സംഘടിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.