Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2025 20:34 IST
Share News :
പുന്നയൂർക്കുളം:ഗവ എച്ച്എസ്എസ് കടിക്കാട്,ആർആർഎംയുപിഎസ് പുന്നയൂർക്കുളം എന്നിവിടങ്ങളിൽ രണ്ടുദിവസങ്ങളിലായി നടന്നുവന്ന ചാവക്കാട് സബ്ബ് ജില്ലാ ശാസ്ത്രമേള സമാപിച്ചു.സമാപന സമ്മേളനം കടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു.പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.സുരേന്ദ്രൻ സമ്മാന വിതരണം ഉദ്ഘാടനം ചെയ്തു.2025 ഒക്ടോബർ 21,22 തീയതികളിൽ രണ്ടുവേദികളിലായി നടന്ന ശാസ്ത്ര,പ്രവൃത്തിപരിചയ,ഐടി,ഗണിതശാസ്ത്ര മേളയിൽ ആകെ 261 ഇനങ്ങളിലായി 3620 വിദ്യാർത്ഥികൾ പങ്കെടുത്തു.മേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള ഉച്ചഭക്ഷണം സ്കൂളിൽ ക്രമീകരിച്ചിരുന്നു.സ്കൂൾ പ്രിൻസിപ്പൽ പി.എസ്.സന്തോഷ് സ്വാഗതവും,പ്രധാനധ്യാപകൻ പി.എം.ജയരാജ് നന്ദിയും പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ.കെ.നിഷാർ,പിടിഎ പ്രസിഡൻ്റ് വി.താജുദ്ധീൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു ടീച്ചർ,എച്ച്എം ഫോറം പ്രസിഡൻ്റ് റോബിൻമാസ്റ്റർ,അധ്യാപക കൂട്ടായ്മ ട്രഷറർ ഡെന്നി,സംഘടനാ പ്രതിനിധികളായ ലിജോ ജോർജ്ജ്,ദീപക് ഡൊമിനിക്,കാമിൽ,അഷ്കർ അറയ്ക്കൽ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
ഓരോ വിഭാഗങ്ങളിലായി ഒന്നാം സ്ഥാനത്ത് എത്തിയ സ്കൂളും,പോയിൻറ് നിലയും
--------------------------------
1.എൽപി വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ മമ്മിയൂർ-148 പോയിന്റ്
2.യുപി വിഭാഗത്തിൽ സെൻറ് ഫ്രാൻസിസ് യുപിഎസ് വൈലത്തൂർ-194 പോയിന്റ്
3.എച്ച്എസ് വിഭാഗത്തിൽ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് മമ്മിയൂർ-359 പോയിന്റ്
4.എച്ച്എസ്എസ് വിഭാഗത്തിൽ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് മമ്മിയൂർ-429 പോയിന്റ്
Follow us on :
Tags:
More in Related News
Please select your location.