Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 16:43 IST
Share News :
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠനോത്സവം ആരംഭിച്ചു
മുക്കം,2024 -25 വർഷത്തെ പഠനോത്സവും ക്ലസ്റ്റർ തല ഉദ്ഘാടനവും ആനയാൻകുന്ന് ഗവൺമെന്റ് എൽപി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരും പിടിഎ പ്രസിഡണ്ടുമാർ, എസ്എംസി ചെയർമാൻമാർ, എം പി ടി എ പ്രസിഡണ്ടുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് മെമ്പർ കെ കൃഷ്ണദാസ്, ആനയാംകുന്ന് ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാന അധ്യാപിക ഇ പി ലേഖ, ബി പി സി മുഹമ്മദ് റാഫി പഠനോൽസവത്തെ വിശദീകരിച്ചു ക്ലാസ് എടുത്തു , സി ആർ സി സി കോഡിനേറ്റർ സി എസ് ഷീന , കെ സി റിയാസ്, സ്പെഷ്യൽ എജുക്കേഷൻ കോഡിനേറ്റർ സി കെ അഷ്‌റ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.