Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.അശോകൻ മെമ്മോറിയൽ മെറിട്ടോറിയസ് അവാർഡ് അഡ്വ. ബിജു എസ് ചിറയത്തിന്

26 Sep 2024 13:22 IST

WILSON MECHERY

Share News :

ചാലക്കുടി: പി.അശോകൻ മെമ്മോറിയൽ മെറിട്ടോറിയസ് അവാർഡ് അഡ്വ. ബിജു എസ് ചിറയത്തിന്ഒക്ടോബർ 11 ന് ചാലക്കുടിയിൽ നടക്കുന്ന പി.അശോകൻഅനുസ്മരണചടങ്ങിൽ നൽകുമെന്ന്അനുസ്മരണസമിതി അറിയിച്ചു.

ചാലക്കുടിയിലെ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ മത നിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിസ്വാർത്ഥ പ്രവർത്തനങ്ങളും, കലാ കായിക മേഖലക്ക് ഉണർവ്വ് പകരുന്ന സംഘാടക മികവും, ചാലക്കുടി പുഴയുടെ പരിപാലനവും ശുദ്ധീകരണവും അടങ്ങുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് പി.അശോകൻ അനുസ്മരണ സമിതി ചെയർമാൻ പ്രൊഫ. എ.എം.മാത്യു, ജനറൽ കൺവീനർ എൻ.കുമാരൻ, ചീഫ് കോ ഓർഡിനേറ്റർ അഡ്വ. ആൻ്റോ ചെറിയാൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ചാലക്കുടി നഗരസഭയിലെ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനാണ് ബിജു എസ്. ചിറയത്ത്

Follow us on :

More in Related News