Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താളത്തിൽ ചേക്കു ഹാജി കുടുംബ സംഗമവും ,അവാർഡ് ദാനവും സംഘടിപ്പിച്ചു.

27 May 2024 09:47 IST

UNNICHEKKU .M

Share News :





മുക്കം: കൊടിയത്തൂർ താളത്തിൽ ചേക്കു ഹാജി കുടുംബ സംഗമവും ,എസ്.എസ്.എൽ സി, പ്ലസ് ടു, മദ്രസ്സ പൊതു പരീക്ഷ.കെ ടെറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുടുംബംങ്ങളുടെ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും, ക്യാഷ് അവാർഡും സമ്മാനിച്ചു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു.കുടുംബത്തിൽ നിന്ന് ലഭിക്കുന്ന അംഗീകാരങ്ങളുംപ്രോത്സാഹനങ്ങളും മഹത്തരമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാറി വരുന്ന ലോകത്ത് കുട്ടികളിലുണ്ടാവുന്ന മാറ്റത്തെ കുറിച്ച് രക്ഷിതാക്കൾക്ക് നല്ല അവബോധമുണ്ടായിരിക്കണം. ജീവിതം താളമാണ്. ഹൃദയത്തിലും, സംസാരത്തിലും, പാട്ടിലും, ബയോളജിക്കൽ ടൈം ടേബിളിലുമൊക്കെ താളമുണ്ട്. താളാത്മകതയിലൂടെ തന്നെ കുട്ടികളിൽ നന്മകളുടെ വഴികൾ വളർത്താൻ രക്ഷിതാക്കളുടെ ശ്രദ്ധയുണ്ടാവണം അദ്ദേഹം തുടർന്ന് പറഞ്ഞു.ചടങ്ങിൽ താളത്തിൽ അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.ടി.കെ.അബ്ദുൽ കരീം, എം.ഉണ്ണിച്ചേക്കു, താളത്തിൽ അബ്ദുൽ ജബ്ബാർ, ടി.സുഹൈൽ മാസ്റ്റർ, പി.എം ഹുസൈൻ, ടി. നതീജ ടീച്ചർ എന്നിവർ സംസാരിച്ചു.പി.എം നാസർ സ്വാഗതവും, സജിന നന്ദിയും പറഞ്ഞു.

കരീം താളത്തിൽ, ഡോ, സാദത്ത് ലാമ് ഡ, ടി. ശൈഖ് മുഹമ്മദ്, മുഹമ്മദ് സലീം, പി.എം ലുബ്ന, പി.എം റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

ചിത്രം: താളത്തിൽ ചേക്കു ഹാജി കുടുംബ സംഗമവും, അവാർഡ് ദാനവും സംസ്ഥന അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്യുന്നു.


 

Follow us on :

More in Related News