Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജർമാരുടെ ജില്ലാ സമ്മേളനം 25 ന്

22 Jan 2025 12:02 IST

Enlight Media

Share News :


കോഴിക്കോട് : കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് മുഖ്യപങ്ക് വഹിച്ച എയ്ഡഡ് സ്കൂൾ മാനേജ്മെൻറ് കളുടെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടനയായ കെ പി എസ് എം എ കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 25ന് കുട്ടി അഹമ്മദ് കുട്ടി നഗറിൽ(ഹോട്ടൽ അളകാപുരി കോഴിക്കോട് )നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .എയ്ഡഡ് സ്കൂളുകൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമാണിത്.


ജില്ലാ സമ്മേളനത്തിന്റെ ഉദ്‌ഘാടനം എം കെ രാഘവൻ എം പി നിർവഹിക്കും . പ്രതിനിധി സമ്മേളനം, പഠനക്യാമ്പ് ,കൗൺസിൽ മീറ്റ് എന്നീ സെഷനുകളിലായാണ് പരിപാടി നടക്കുന്നത് .രാവിലെ ഒൻപതര മണിക്ക് ആരംഭിക്കുന്ന വിദ്യാഭ്യാസ സമ്മേളനം എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് പങ്കെടുക്കും. റഹ്മത്തുള്ള മലപ്പുറം ക്ലാസ് എടുക്കും  


കൗൺസിൽ മീറ്റ് മുഖ്യ വരണാധികാരി എസ്‌ കെ അനിയൻ ആലപ്പുഴ ഉദ്‌ഘാടനം ചെയ്യും .തുടർന്ന് ഭാരവാഹികൾക്കായു ള്ള തിരഞ്ഞെടുപ്പും നടക്കും. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് അരവിന്ദാക്ഷൻ മണ്ണൂർ ജില്ലാ പ്രസിഡന്റ് പൂമംഗലം അബ്ദുറഹിമാൻ ,ജനറൽ സെക്രട്ടറി ടി പി രാജീവൻ , വർക്കിങ് പ്രസിഡന്റ് എൻ വി ബാബുരാജ് ,ട്രഷറർ സബീലുദീൻ ,പി കെ അൻവർ എന്നിവർ പത്രസമ്മേളനത്തിൽ പ ങ്കെടുത്തു.

Follow us on :

More in Related News