Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

20 Jul 2024 21:54 IST

ENLIGHT REPORTER KODAKARA

Share News :

സഹൃദയ കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഐഎംഎ ബ്‌ളഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ രക്ത ബാങ്കുകളില്‍ രക്തത്തിന് ആവശ്യകത കൂടി വരുന്നത്  കണക്കിലെടുത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഐ എം എ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബാബു ഡി. പാറക്കല്‍ ഉദ്ഘാടനം ചെയ്തു. 26 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ രക്തം ദാനം ചെയ്തു. എന്‍എസ്എസ് സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ ചന്ദ്രകാന്ത് മനോജ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News