Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2024 18:09 IST
Share News :
ചെന്നൈ: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് തമിൾ നാട്ടിലെ നാല് ജില്ലകളിൽ നാളെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം,
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളേജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
ഒക്‌ടോബർ 14 നും 17 നും ഇടയിൽ തമിഴ്‌നാട്ടിലെ വടക്കൻ തീരദേശ ജില്ലകളിൽ 40 സെൻ്റീമീറ്റർ വരെ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുള്ളത്.ഒരു ദിവസം 20 സെൻ്റീമീറ്റർ മഴ പെയ്യാൻ സാധ്യതയുണ്ട്, ഇത് പല പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാകും. ഈ സാഹചര്യം മുൻ നിർത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.