Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2024 16:05 IST
Share News :
മുണ്ടക്കയം ഇക്കഴിഞ്ഞ സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ (2023-24) മുണ്ടക്കയം സെൻറ് ജോസഫ്സ് സെൻട്രൽ സ്കൂൾ ഈ പ്രാവശ്യവും നൂറു ശതമാനം വിജയം കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസിൽ, കൊമേഴ്സ് വിഭാഗത്തിൽ 89.6 ശതമാനം മാർക്കോടെ അർജുൻ സുധീഷ് ഒന്നാമത് എത്തി. സയൻസ് വിഭാഗത്തിൽ ദിവിൻ പ്രിൻസ് 91.6 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടി. ആകെ പരീക്ഷ എഴുതിയ 61 പേരിൽ 35 പേർക്ക് ഡിസ്റ്റിംഗ്ഷനും, ബാക്കി 26 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.
പത്താം ക്ലാസ് പരീക്ഷയിൽ 7 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് കരസ്ഥമാക്കി. (നീനു ലൂക്ക്, എബിൻ സോയി, എമിൽ ജോസഫ്, ഹെലൻ സജി നടയ്ക്കൽ, ലിയ മരിയ സേവി, മരിയ വർഗീസ്, നേഹ ബിജു) സയൻസിന് 100 ശതമാനം മാർക്കും ആകെ 98 ശതമാനം മാർക്കും നേടിക്കൊണ്ട് നീനു ലൂക്ക് ഒന്നാം സ്ഥാനത്തെത്തി. എമിൽ ജോസഫ് കണക്കിന് 100 ശതമാനം മാർക്ക് കരസ്ഥമാക്കി. 9 കുട്ടികൾ മലയാളത്തിന് മുഴുവൻ മാർക്കും നേടി. ആകെ പരീക്ഷ എഴുതിയ 90 പേരിൽ 72 കുട്ടികൾ ഡിസ്റ്റിങ്ഷനും 18 കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ ഫാദർ മത്തായി മണ്ണൂർവടക്കേതിൽ, പ്രിൻസിപ്പാൾ ഫാദർ തോമസ് നാലന്നടിയിൽ, വൈസ് പ്രിൻസിപ്പാൾ ഷീബ സി എബ്രഹാം, അകഡെമിക് കോ ഓർഡിനേറ്റർ ടി.ജെ. ജോൺ , എന്നിവർ അഭിനന്ദിച്ചു.
Follow us on :
Tags:
More in Related News
Please select your location.