Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെടാവിളക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

08 Jan 2025 19:36 IST

Jithu Vijay

Share News :

മലപ്പുറം : സർക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1500 രൂപ വീതം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദാംശങ്ങളും www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 90 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. വിദ്യാര്‍ഥികള്‍ 2025 ജനുവരി 20നകം അപേക്ഷ പൂരിപ്പിച്ച് സ്‌കൂളില്‍ സമര്‍പ്പിക്കണമെന്ന് പിന്നാക്കവിഭാഗ വികസനവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ ജനുവരി 31നകം ഡാറ്റ എന്‍ട്രി പൂര്‍ത്തീകരിക്കണം.

Follow us on :