Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2025 12:02 IST
Share News :
കോഴിക്കോട് : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കലോത്സവം 2025 - നവംബർ 28 മുതൽ 30 വരെ കോഴിക്കോട് ജില്ലയിൽ
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ അഞ്ചാം വാർഷികാഘോഷ വേളയിൽ സർവകലാശാലയിൽ പ്രവേശനം നേടി പഠിച്ചുവരുന്ന വ്യത്യസ്ത പ്രായത്തിലുള്ള 75000-ത്തിലധികം പഠിതാക്കളുടെ പഠന മികവ് മാത്രമല്ല, കലാ സാംസ്കാരിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുവാൻ കൂടിയാണ് കലോത്സവം.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ കലോത് സവം 2024 മാർച്ചിൽ കൊല്ലത്തു സംഘടിപ്പിച്ചത് വമ്പിച്ച വിജയമായിരുന്നു കേരളത്തിലെ വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നായി പതിനെട്ടു മുതൽ എൺപത് വരെ പ്രായമുള്ള 1500ലധികം മത്സരാർത്ഥികളാണ് 81 ഇനങ്ങളിൽ അന്ന് മത്സരിച്ചത്. മത്സരാർത്ഥികൾക്ക് ഗ്രേസ് മാർക്കും അന്തർ സർവകലാശാല കലോത്സവത്തിൽ പങ്കാളിത്തവും യൂണിവേഴ്‌സിറ്റി ഉറപ്പ് വരുത്തി. ഇത്തവണ 40 പഠന കേന്ദ്രങ്ങൾ ഉള്ളതിനാൽ യൂണിവേഴ്‌സിറ്റിയുടെ അഞ്ചു റീജണൽ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പഠിതാക്കൾക്കായി വിവിധ സോൺ തിരിച്ച് മത്സരങ്ങൾ ആദ്യം നടത്തും. അതിൽ വിജയികളാകുന്നവർക്കാണ് സംസ്ഥാന കലോത്സ വത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക. വാർത്താസമ്മേളനത്തിൽ വൈസ് ചാൻസിലർ പ്രൊഫ. ഡോ ജഗതി രാജ് വി പി , ഉദയ കല, Dr പ്രദീപ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.