Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെസ്റ്റ് ചേന്ദമംഗല്ലൂർ ആശ്വാസ് സേവന കേന്ദ്രം: ഉന്നത വിജയികളെ അനുമോദിച്ചു.

25 May 2024 18:13 IST

UNNICHEKKU .M

Share News :


മുക്കം:വെസ്റ്റ് ചേന്ദമംഗല്ലൂർ ആശ്വാസ് സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സുകൾ ലഭിച്ച ചേന്ദമംഗല്ലൂർ ഏരിയയിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ ടി മുഹമ്മദ്‌ ബഷീർ എംപി ഉൽഘാടനം ചെയിതു. ഉന്നത വിജയം കരസ്ഥമാക്കിയ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിനെ  ചടങ്ങിൽ മുക്കം നഗര സഭ ചെയർമാൻ പി ടി ബാബു ആദരിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ പി അഷ്‌റഫ്‌ മുഖ്യ പ്രഭാഷണം നടത്തി.വി സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. എം കെ മുസ്തഫ സ്വാഗതം പറഞ്ഞു.കൗൺസിലർമാരായ എം മധു മാസ്റ്റർ, ഗഫൂർ മാസ്റ്റർ, കെ പി അഹമ്മദ് കുട്ടി, ടി അബ്ദുല്ല മാസ്റ്റർ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഇ അബ്ദുറഷീദ് മാസ്റ്റർ, മസ്ജിദുൽ ഫാറൂഖ് ഇമാം ഹാഫിള് റാഷിദ്‌ യമാനി, ഡോ : ഷഹീദ് റമദാൻ, കെ ഹമീദ് മാസ്റ്റർ, എ പി ജാഫർ ശരീഫ്, സി ടി തൗഫീഖ്, എം വി മുഹമ്മദ്‌ കുട്ടി,ആശ്വാസ് പ്രസിഡന്റ്‌ സി കെ അബ്ദുൽ ഗഫൂർ, നാസർ സെഞ്ച്വറി, സുൽഫിക്കർ കറുത്തേടത്ത്,നാസർ കുറ്റിയിരിമൽ സംസാരിച്ചു. എം.കെ.മുസ്തഫ സ്വാഗതവും, ശിഹാബ് ഒടുങ്ങാട്ട് നന്ദി പറഞ്ഞു.

Follow us on :

More in Related News