Tue Dec 12, 2023 10:56 PM 1ST

Location  

Sign In

CIGI ഡോ. കെ.എം. അബൂബക്കർ എജുകേഷൻ അവാർഡ് ഞായറാഴ്‌ച സമ്മാനിക്കും

13 Nov 2025 11:55 IST

NewsDelivery

Share News :

കോഴിക്കോട് : ബാബ അറ്റോമിക് റിസർച്ച് സെൻ്റർ (BARC) സീനിയർ സയൻ്റിസ്റ്റും അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷകനും സാമൂഹ്യപ്രവർത്തകനും സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സ്ഥാപക പ്രസിഡണ്ടുമായ ഡോ. കെ.എം. അബൂബക്കറിൻ്റെ നാമധേയത്തിലുള്ള ഒരു ലക്ഷം രൂപയുടെ സിജി എജുകേഷൻ അവാർഡ് പ്രസിദ്ധ ചരിത്രകാരനും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഏഴാമത് വൈസ് ചാൻസിലറും വിദ്യാഭ്യാസ പ്രവർത്തകനുമായ പ്രൊഫ. കെ.കെ.എൻ കുറുപ്പിന് ഞായാറാഴ്ച്‌ച വൈകുന്നേരം കോഴിക്കോട് സിജി ക്യാംപസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.


ഞായറാഴ്ച്‌ച ഉച്ചക്ക് രണ്ട് മണിക്ക് കേരളീയ വിദ്യാഭ്യാസ മുന്നേറ്റത്തിൽ പ്രൊഫ. കെ.കെ.എൻ കുറുപ്പിൻ്റെ സംഭാവനകളെ കുറിച്ചുള്ള സെമിനാവ്യം നടത്തപ്പെടും. സെമിനാറിൽ ഡോ. മുഹമ്മദലി എൻ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) അധ്യക്ഷത വഹിക്കും. പ്രൊഫ. പി കേളു, പ്രൊഫ. എൻ. എ മുഹമ്മദ് അബ്ദുൽ ഖാദർ, പ്രൊഫ. വിജയലക്ഷമി, പ്രൊഫ. എം.ടി നാരായണൻ, പ്രൊഫ. പി.ജെ വിന്റ്സെന്റ്, പ്രൊഫ. ശിവദാസൻ, ഡോ. മോയിൻ ഹുദവി മലയമ്മ, പ്രൊഫ. അബ്ദുൽനാസിർ കുനിയിൽ, എം. പി സൂര്യദാസ്, ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി, ഡോ. പി. മുഹമ്മദ് ഇല്യാസ്, റുഖ്നുദ്ദീൻ അബ്ദുല്ല എന്നിവർ സംസാരിക്കും.


വൈകുന്നേരം നാല് മണിക്ക് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രൊഫ. കെ.കെ.എൻ കുറുപ്പിന് പ്രശസ്‌തി ഫലകവും അവാർഡും സമ്മാനിക്കും. പി.വി അബ്ദുൽ വഹാബ് എം.പി, എം.വി ശ്രേയാംസ്‌കുമാർ, പി.കെ അഹമ്മദ്, പ്രൊഫ. ഡോ. കെ.കെ ഗീതകുമാരി, പ്രൊഫ. ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. എ.ബി മൊയ്‌തീൻ കുട്ടി, ഡോ. ഇസഡ്.എ. അഷ്റഫ് എന്നിവർ പങ്കെടുക്കും.


ഡോ. എ.ബി. മൊയ്‌ദീൻ കുട്ടി (പ്രസിഡന്റ്), Dr മുഹമ്മദ് ഇല്യാസ് (വൈസ് പ്രസിഡൻറ്), കബീർ പറപ്പൊയിൽ (സെക്രട്ടറി), സക്കറിയ എം.വി, മുഹമ്മദ് ഹാഷിം പി.സി, രമ്യ കല്ലാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News