Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിബിഎസ്ഇ 10, 12 പരീക്ഷകളുടെ ഫലം: എം.ഇ.എസ് രാജ റസിഡൻസ് സ്ക്കൂൾ ഇക്കുറി നൂറ് മേനിയുടെ വിജയഗാഥയിൽ.

13 May 2024 18:13 IST

UNNICHEKKU .M

Share News :


മുക്കം: കളൻ തോട് എംഇഎസ് രാജ റസിഡൻസ് സ്കൂൾ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷകളിൽ നൂറ് മേനിയുടെ വിജയഗാഥ നിലനിർത്തി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 102 വിദ്യാർത്ഥികളിൽ 92 പേർ ഡിസ്റ്റിങ്ഷനോടെ പാസായി.സയൻസിൽ എം എ ഷാഹിബ അസീസ്, മുഹമ്മദ് ഹാനി എന്നിവർ 97% മാർക്കോടെയും, കൊമേഴ്സിൽ, 95 ശതമാനം മാർക്കോടെ വാഹിദ് മൻസൂറും സ്കൂളിൽ ഒന്നാമത് എത്തി.പത്താം ക്ലാസിൽ പരീക്ഷയ്ക്കിരുന്ന 108 വിദ്യാർത്ഥികളിൽ 23 പേർ 90% മുകളിൽ മാർക്ക് കരസ്ഥമാക്കി. 62 പേർ ഡിസ്റ്റിങ്ങ്ഷന് അർഹരായി. 98.2% മാർക്കോടെ ഹാറൂൺ കബീർ സ്കൂൾ ടോപ്പർ ആയി.സ്തുത്യർഹമായ വിജയം നേടി തന്നവിദ്യാർത്ഥികളെയും, പ്രിൻസിപ്പാൾ,  അധ്യാപകഅധ്യാപകേതര  ജീവനക്കാരെയും സ്കൂൾ മാനേജ്മെൻറ് അഭിനന്ദനങൾ അറിയിച്ചു.

Follow us on :

More in Related News