Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ് ടു വിനും എസ്.എസ്.എൽ.സിക്കും സഹോദരങ്ങൾക്ക് ഫുൾ എ പ്ലസ്

11 May 2024 19:43 IST

PEERMADE NEWS

Share News :



പീരുമേട്:

ഫുൾ എ പ്ലസിന്റെ ഇരട്ടിമധുരം നുണഞ്ഞ്സഹോദരങ്ങൾ. വണ്ടിപ്പെരിയാർ പഞ്ചായത്ത്‌

ഹൈസ്ക്കൂളിലും ഹയർ സെക്കന്ററി സ്കൂളിലും പഠിക്കുന്ന സഹോദരങ്ങളായ അക്ഷയയും  വിഷ്ണുവുമാണ് വീടിനും സ്കൂളിനും ഇരട്ടിമധുരം സമ്മാനിച്ചത് .

വണ്ടിപ്പെരിയാറിൽ ഓട്ടോ റിക്ഷ ഓടിച്ച് കുടുംബം പുലർത്തുന്ന

ശശികുമാർ, വിജയ ദമ്പതികളുടെ മക്കളായ വിഷ്ണു പ്ലസ് ടു പരീക്ഷയിലും സഹോദരി അക്ഷയ എസ്.എസ്.എൽ. സി ക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്ഇരുവരെയും അധ്യാപകർ വീട്ടിൽ എത്തി അനുമോദിച്ചു.

Follow us on :

More in Related News