Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഠനം പാതിയിൽ നിലച്ചവരാണോ?; സ്വയം സംരംഭകരാകാം, പഠിക്കാം ബിഎ നാനോ ഒൻട്രപ്രനർഷിപ് പ്രോഗ്രാം

01 Feb 2024 18:02 IST

Leo T Abraham

Share News :

വിദൂരപഠന കോഴ്സുകൾക്കുള്ള കേരളത്തിന്റെ സ്വന്തം സർവകലാശാലയായ. യിൽ ഇതിനകം 22,000 വിദ്യാർഥികൾ പ്രവേശനം നേടിക്കഴിഞ്ഞു. സർവകലാശാല പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു പ്രോഗ്രാം ഇന്ത്യയിൽ തന്ന ആദ്യത്തേതാണ്– ബിഎ നാനോ ഒൻട്രപ്രനർഷിപ്. 

സ്റ്റാർട്ടപ് സംസ്കാരത്തിലേക്കും സംരംഭകത്വത്തിലേക്കും വഴികാട്ടുന്നതിൽ നമ്മുടെ ക്യാംപസുകൾക്കു വലിയ പങ്കുണ്ട്. സ്റ്റാർട്ടപ്പുകളിൽ വലിയ പങ്കും പഠനകാലത്തു തന്നെയോ പഠിച്ചിറങ്ങിയാലുടനെയോ തുടങ്ങുന്നവയാണ്. എന്നാൽ പ്ലസ്ടു കഴിഞ്ഞു പല കാരണങ്ങളാൽ തുടർപഠനം സാധ്യമാകാതിരുന്ന എത്രയോ പേരുണ്ട്. സംരംഭകത്വ ശേഷികൾ തിരിച്ചറിയാതെ പോയവരും അനുകൂല സാഹചര്യമില്ലാതെ അക്കാര്യം ആലോചിക്കാൻ പറ്റാതെ പോയവരും. പ്രഫഷനൽ പരിശീലനം നൽകി, അവരെ സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎ നാനോ, രൂപകൽപന ചെയ്തിരിക്കുന്നത്. പ്ലസ്ടുവിനു ശേഷം പഠനം അവസാനിപ്പിച്ചവരെയും കോളജ് വിദ്യാഭ്യാസം പാതിയിൽ നിലച്ചവരെയും ലക്ഷ്യമിടുന്നതിലൂടെ വലിയൊരു സ്ത്രീ മുന്നേറ്റത്തിനു കൂടി കോഴ്സ് കാരണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

Follow us on :

Tags:

More in Related News