Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിശ്വാസ പരിശീലന ക്ലാസ്സുകൾ പ്രാർത്ഥനാവിദ്യാലയങ്ങൾ ആകണം; മാർ പോളി കണ്ണൂക്കാടൻ

02 Jun 2024 19:40 IST

WILSON MECHERY

Share News :


ഇരിങ്ങാലക്കുട:- ദൈവാലയങ്ങളിലെ വിശ്വാസ പരിശീലന ക്ലാസ്സുകൾ പ്രാർത്ഥനാവിദ്യാലയങ്ങൾ ആകണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ. 2024-25 വർഷ വിശ്വാസ പരിശീലനത്തിൻ്റെ രൂപതാതല ഉദ്ഘാടനവും രൂപത മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. ജൂൺ 2 ഞായറാഴ്ച രാവിലെ 10മണിക്ക് വല്ലപ്പാടി ദേവമാത ദൈവാലയത്തിലായിരുന്നു മതബോധന ക്ലാസ്സുകളുടെ രൂപതാതല ഉദ്ഘാടനം നടന്നത്. വികാരി ജനറൽ മോൺ.ജോസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. 'ക്രിസ്തു ദർശനം പ്രാർത്ഥനാ ജീവിതത്തിലൂടെ' എന്നതാണ് വിശ്വാസപരിശീലനത്തിൻ്റെ ആപ്തവാക്യം. രൂപത മതബോധന ഡയറക്ടർ റവ.ഫാ.റിജോയ് പഴയാറ്റിൽ ആപ്തവാക്യ വിശകലനം നടത്തുകയും ചെയ്തു. മതബോധന ക്ലാസ്സുകൾ പ്രാർത്ഥനാവിദ്യാലയങ്ങൾ ആകണമെന്നും ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനും, വിഷമതകളിൽ അടിപതറാതെ നിൽക്കാനും സഹായിക്കത്തക്ക രീതിയിൽ വിശ്വാസപരിശീലന ക്ലാസ്സുകൾ വിദ്യാർത്ഥികളെ വാർത്തെടുക്കണമെന്നും മെത്രാൻ പറഞ്ഞു. വല്ലപ്പാടി മതബോധന ഡയറക്ടർ ഫാ.ലിജോ കളപറമ്പത്ത്, മതബോധന സെക്രട്ടറി റവ.സി.മരിയറ്റ് എഫ്.സി.സി, പ്രധാന അധ്യാപിക ശ്രീമതി.നയോമി ബാബു, പിടിഎ പ്രസിഡന്റ് ശ്രീ.വിജു കരിമ്പുതുറ, ആനിമേറ്റർ പ്രൊഫ.ബ്രിട്ടോ ജോസഫ്, കൈക്കാരൻ ശ്രീ.ജോൺസൺ കാച്ചപ്പിള്ളി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ഫൊറോന വികാരി റവ ഫാ.ജെയ്സൺ കരിപ്പായി 2023-24 അധ്യയന വർഷത്തെ മികച്ച മതബോധന യൂണിറ്റ് അവാർഡ് പ്രഖ്യാപിച്ചു. ഫൊറോന ഡയറക്ടർ ഫാ.ആഷിൽ കൈതാരത്ത് മികച്ച ഐഎഫ്എൽ യൂണിറ്റ് അവാർഡും പ്രഖ്യാപിച്ചു. പ്രസ്തുത ചടങ്ങിൽ മതബോധന ലോഗോ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

Follow us on :

More in Related News