Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 18:03 IST
Share News :
ചാലക്കുടി: പനമ്പിള്ളി മെമ്മോറിയൽ ഗവ.കോളേജിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ചാലക്കുടി നഗരസഭാ ചെയർമാൻ എബിജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അമ്പതു വർഷക്കാലയളവിൽ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടായ വളർച്ചയിൽ പനമ്പിള്ളി കോളേജ് നൽകിയ സംഭാവനകളെ മന്ത്രി എടുത്തുപറയുകയുണ്ടായി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും വിദ്യാഭ്യാസ ത്തോടൊപ്പം തൊഴിൽനൈപുണി കൂടി വളർത്തിയെടുക്കുകയാണ് സർക്കാരിന്റെ നയ മെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകളും അസാപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്കിൽ കോഴ്സുകളും ഇതിനുദാഹരമാണെന്ന് മന്ത്രി പറയുക യുണ്ടായി. സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്താനുദ്ദേശിക്കുന്ന അൻപത് പ്രഭാഷണ പരമ്പരയിൽ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന പുതിയ ആശയങ്ങൾ ഉരുത്തിരിയട്ടെയെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ സൗമ്യ വിനീഷ് പി.ടി.എ.വൈസ് പ്രസിഡന്റ് സുകുമാരൻ എം.എ., പൂർവ വിദ്യാർത്ഥി സംഘടന പ്രതിനിധി ബീന ഡേവിസ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ആൽബിന ഷാഹുൽ സുവർണജൂബിലി ആഘോഷക്കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രിൻസിപ്പലുമായ ആൽബർട്ട് ആന്റണി ടി. എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.