Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനാധിപത്യത്തിന്റെ ബാലപാഠം പകർന്ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ

06 Jul 2025 16:16 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ :വിദ്യാർഥി മനസ്സുകളിൽ ജനാധിപത്യബോധം വളർത്തി മേപ്പയൂർ സിറാജുൽ ഹുദാ സ്കൂൾപാർലമെൻ്റ് തിരഞ്ഞെടുപ്പിന് ഉജ്ജ്വല പരിസമാപ്തി. ജനാധിപത്യ പ്രക്രിയകളെ വിദ്യാർഥി മനസ്സുകളിൽ സന്നിവേശിപ്പിച്ച് മികച്ച നേതൃത്വത്തെ ഭരണസംവിധാനം ഏൽപ്പിക്കുന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും വിദ്യാർഥികൾക്ക് വലിയ ആവേശമായി.


തിരിച്ചറിയൽ രേഖ പോളിങ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ സമർപ്പിച്ച് മഷിപുരണ്ട വിരലുമായി സമ്മതിദാനാവകാശം വിനിയോഗിച്ച് പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും അവിസ്മരണീയമായി.വിജ്ഞാപനം പുറപ്പെടുവിച്ചതു മുതൽ 

തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളെയും വിദ്യാർത്ഥികൾ ആസ്വദിച്ചു.


ഹെഡ് ബോയ്, ഹെഡ് ഗേൾ, ജനറൽ ക്യാപ്റ്റൻ, സ്റ്റുഡൻറ് എഡിറ്റർ, , ഫൈൻ ആർട്സ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള മത്സരാർത്ഥികളുടെ നാമനിർദേശപത്രിക സമർപ്പണവും പിൻവലിക്കാനുള്ള അവസാന തീയതിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം പ്രത്യേകം സജ്ജമാക്കിയ പോളിങ് ബൂത്തിന് പുറത്ത് ദൃശ്യമായ നീണ്ട നിര ജനാധിപത്യബോധത്തിന്റെ നേർചിത്രങ്ങളായി. കന്നിവോട്ടർമാർക്ക് പ്രത്യേക നിർദേശങ്ങളും പരിശീലനവും നൽകിയിരുന്നു.അഡ്മിനസ്ട്രേറ്റീവ് ഓഫീസർ കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി , വൈസ് പ്രിൻസിപ്പാൾ കെ.കെ.അബ്ദു റഹീം, ഇലക്ഷൻ ചീഫ് സൗമ്യ , പോളിംഗ് ഓഫീസർമാരായ , റെഹിയാന ,പി.ടി.ശ്യാമ , കൽമ കദീജ , കെ. സിനി  തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News