Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2024 17:51 IST
Share News :
മാള:
അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബന്ധുകളിൽ പഠിച്ച് പത്താംതരം പരീക്ഷ മികച്ച രീതിയിൽ വിജയിച്ച വിദ്യാർത്ഥികൾക്കും, മികച്ച വിജയം നേടിയ എസ് സി / എസ് ടി വിദ്യാർത്ഥികൾക്കുമായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ എംഎൽഎ വിതരണം ചെയ്തു .
ആകെ മുപ്പത്തിരണ്ട് വിദ്യാർത്ഥികളാണ് ക്യാഷ് അവാർഡ് സഹിതമുള്ള പുരസ്കാരങ്ങൾക്ക് അർഹരായത് അഷ്ടമിച്ചിറ സർവീസ് ബാങ്ക് സഹകരണ ബാങ്ക് പ്രവർത്തന പരിധിയിലെ 100% വിജയം കരസ്ഥമാക്കിയ മാള സെൻറ് ആൻറണീസ് ഹൈസ്കൂളിനും, അഷ്ടമിച്ചിറ ഗാന്ധി സ്മാര ഹൈസ്കൂളിനും സമ്മേളനത്തിൽ മെമൻ്റോ നല്കി ആദരിച്ചു.
ബാങ്ക് പ്രസിഡണ്ട് വി എം വത്സൻ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാന്റി ജോസഫ് മുഖ്യാതിഥി ആയിരുന്നു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, വൈസ് പ്രസിഡണ്ട് ടി പി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷത വഹിക്കുന്ന നബീസത്ത് ജലീൽ, ജയ ബിജു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു അശോക് , സാബു പോൾ എടാട്ടുകാരൻ , ജോർജ് നെല്ലിശ്ശേരി, ഉഷ ബാലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി കെ ശിവജി എം കെ ബാബു, ജോണി കോക്കാട്ടി, ബീന സാബു , രേഖ അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു .
സമ്മേളനത്തിന് ബാങ്ക് ഡയറക്ടർ കെ വി ഡേവീസ് സ്വാഗതവും സെക്രട്ടറി എൻ എസ് സനുഷ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.