Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപാകതകൾ പരിഹരിച്ച് ഭിന്നശേഷി നിയമനം എത്രയും പെട്ടെന്ന് നടപ്പിലാക്കണം: മാനേജേഴ്‌സ് അസോസിയേഷൻ

09 May 2025 12:11 IST

NewsDelivery

Share News :

കോഴിക്കോട്: ഭിന്നശേഷി സംവരണത്തിലെ അപാകതകൾ പരിഹരിച്ചാൽ ഉദ്യോഗാർഥികളെ നിയമിക്കാൻ തയ്യാറാണെന്ന് മാനേജേഴ്സ് അസോസിയേഷൻ. ഭിന്നശേഷിസംവരണത്തിൻ്റെ മറവിൽ എയ്‌ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ഉദ്യോഗസ്ഥലോബിയുടെ നീക്കങ്ങളെ ശക്തമായി എതിർക്കും. ഭിന്നശേഷിക്കാർക്ക് എതിരാണ് മാനേജർമാർ എന്ന് വരുത്തി തീർക്കുന്നത് അംഗീകരിക്കാനാവില്ല. പ്രൈമറി സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുനർവിചിന്തണം നടത്തണമെന്നും മാനേജേഴ്‌സ് അസോസിയേഷൻ

കേന്ദ്രനിയമപ്രകാരം 25, 50, 75, 100 എന്ന നിരക്കിൽ ഭിന്നശേഷി സംവരണം പാലിക്കണമെന്ന വ്യവസ്ഥയെ അട്ടിമറിച്ചാണ് 'കൺകറൻറ് ലിസ്റ്റ് എന്ന സംസ്ഥാന സർക്കാരിൻറ പ്രത്യേകം അധികാരം വെച്ച് 1,26, 51, 76 എന്ന തരത്തിൽ സംവരണം പാലിക്കണമെന്ന നിലപാട് പ്രൈമറിവിദ്യാലയങ്ങളുടെ നിലനിൽപ്പിനെ ഗുരുതരമായ ബാധിക്കും. പ്രൈമറിവിദ്യാലയങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാത്ത വിധത്തിൽ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും മാനേജേഴ്സ് അസോസിയേഷൻ സർക്കാറിനോടാവശ്യപ്പെട്ടു.

കെ പി എസ് എം എ പ്രൈമറി സെല്ലിന്റെ ആഭിമുഖ്യത്തിൽ മെയ് 12 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ സേതു സീതാറാം എ എൽ പി സ്‌കൂൾ എലത്തൂരിൽ സംഘടിപ്പിക്കുന്ന പ്രൈമറി സ്‌കൂൾ മാനേജർമാരുടെ വിപുലമായ സംഗമം കെ പി എസ് എം എ സംസ്ഥാന നേതാവ് നാസർ എടരിക്കോട് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ഭാരവാഹികളായ പൂമംഗലം അബ്ദുറഹ്മാൻ, രാജീവൻ ടി പി, അഭിലാഷ് പാലാഞ്ചേരി, ഡോ:നിഷ.ഡി, സബിലുദ്ധീൻ എന്നിവർ അറിയിച്ചു.

Follow us on :

More in Related News