Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് നന്തിയിൽ പുതിയ വനിത കോളേജ് ഈ വർഷം മുതൽ

29 May 2024 17:29 IST

Enlight Media

Share News :

കോഴിക്കോട്- ശ്രീ സത്യ സായി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നന്തിയിൽ പുതിയ വനിത കോളേജ് ഈ വർഷം മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഗവേണിംഗ് കൗൺസിൽ ചെയർമാൻ കെ ജയകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ആന്റ് മാനേജ്മെന്റിൽ ഈ വർഷം മുതൽ പ്രവേശനം ആരംഭിക്കും. ബികോം ഹോണേഴ്സ് ടാക്സേഷൻ, ബിഎ ഹോണേഴ്സ് ഇകണോമിക്സ് കോഴ്സുകളിൽ 40 വീതം സീറ്റുകളുണ്ടാകും. വിദ്യാഭ്യാസ മികവും വനിതാ ശാക്തീകരണവും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്ന് അദ്ദേഹം വിശദീകരിച്ചു.

യാത്രക്കിടെ കെഎസ്ആർടിസി ബസ്സിൽ യുവതി പ്രസവിച്ചു - ഫാസ്റ്റ് പാസ്സഞ്ചർ ബസ് പ്രസവമുറിയാക്കി; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു https://enlightmedia.in/news/details/woman-gives-birth-in-ksrtc-bus-on-the-way

യൂണിവേഴ്സിറ്റി അംഗീകൃത ഫീസുകൾക്കു പുറമെ യാതൊരു ഫീസും നൽകേണ്ടതില്ല. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ആരംഭിക്കുന്ന കോളേജിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. സത്യസായി സെൻട്രൽ ട്രസ്റ്റ് പുട്ടപർത്തിയുടെ സഹകരണത്തോടെയാണ് പ്രവർത്തനം. ശ്രീ സത്യസായി ട്രസ്റ്റ് കേരള കൺവീനർ സതീഷ് നായർ, പ്രിൻസിപ്പൽ ജ്യോത്സന ബെൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News