Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണത്തല കാണക്കോട്ട് സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു

03 Jun 2024 20:20 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല കാണക്കോട്ട് സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പ്രവേശനോത്സവം ഗുരുവായൂർ എസിപി സി.സുന്ദരൻ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ വിദ്യാർത്ഥികൾക്കായ് മാനേജ്‌മെന്റ് ഒരുക്കിയ സ്കൂൾ ബസ്സ് മാനേജർ സതീരത്നം ടീച്ചർ ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന് കൈമാറി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സ്മൃതി മനോജ് അധ്യക്ഷത വഹിച്ചു.ശ്രീഗുരുശക്തി പൂരാഘോഷ കമ്മിറ്റി കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച പ്രധാന അധ്യാപിക രഞ്ജിനി ടീച്ചറെ ഗുരുശക്തി കമ്മിറ്റി മൊമെന്റോ നൽകി പൊന്നാടയണിയിച്ച് ആദരിച്ചു.വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കുന്നതിന് സ്റ്റീൽ പ്ലേറ്റുകൾ ഒ ഇസഡ് ക്ലബ്ബ് സ്പോൺസർ ചെയ്തു.പിടിഎ പ്രസിഡന്റ് കെ.എച്ച്.സലാം,ഒഎസ്സ് എ പ്രസിഡന്റ് എ.എ.മഹേന്ദ്രൻ,സെക്രട്ടറി കെ.എസ്.അനിൽ,ശ്രീജി സുഭാഷ്,മനോരഞ്ചൻ,ശ്രീജിൽ,മുൻ പ്രധാന അധ്യാപിക വാസന്തി ടീച്ചർ,രഞ്ജിനി ടീച്ചർ എം.ആർ.ഉദയൻ,എൻ.സി.ഷാജി എന്നിവർ സംസാരിച്ചു.കാണക്കോട്ട് സ്കൂൾ പ്രധാന അധ്യാപിക സി.ആർ.ഹിമ സ്വാഗതവും,സ്കൂൾ മാനേജർ സതീരത്നം ടീച്ചർ നന്ദിയും പറഞ്ഞു.


Follow us on :

More in Related News