Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴ ഉപജില്ല സ്‌കൂള്‍ കായികമേള : എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ്

14 Oct 2024 19:02 IST

- Antony Ashan

Share News :

മുവാറ്റുപുഴ :മൂവാറ്റുപുഴ നഗരസഭ സ്റ്റേഡിയത്തില്‍ നടന്നുവന്ന ഉപജില്ല സ്‌കൂള്‍ കായികമേളയുടെ 

സീനിയര്‍ വിഭാഗങ്ങള്‍ സമാപിച്ചു. ഒരാഴ്ച്ചയായി നടന്നു വന്നിരുന്ന കായിക മല്‍സരങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിനി ബിജു നിര്‍വഹിച്ചു. ആരോഗ്യ  സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ നിസ അഷറഫ്, എബനേസര്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജീമോള്‍ കെ ജോര്‍ജ്,കായിക അധ്യാപകരായ ജെയ്‌സണ്‍ പി.ജോസഫ്, എല്‍ദോ കുര്യാക്കോസ്, ഉപജില്ല സ്‌പോര്‍ട്‌സ് സെക്രട്ടറി കെപി അസീസ്, എച്ച് എം ഫോറം കണ്‍വീനര്‍ എം കെ മുഹമ്മദ് , വാക്കിംഗ് ക്ലബ് പ്രസിഡന്റ് പിഎ സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 321 പോയിന്റുമായി ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി ,സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 159 പോയിന്റും, മാര്‍സ്റ്റീഫന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാളകം 133 പോയിന്റ് നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എല്‍ പി വിഭാഗം മത്സരങ്ങള്‍ പിന്നീട് സമാപിക്കും.


Follow us on :

More in Related News