Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിനീഷ് വിദ്യാധരൻ്റെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

15 Dec 2024 07:47 IST

Fardis AV

Share News :


കോഴിക്കോട്:കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡൻ്റും അർബൻ പ്ലാനറും ചാർട്ടേഡ് എൻജിനീയറുമായ 

വിനീഷ് വിദ്യാധരൻ്റെ 

രണ്ട് പുസ്തകങ്ങൾ 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

'ജീവൻ്റെ ഏടുകൾ' എന്ന കവിതാസമാഹാരം

കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറും 

 'സഫലജീവിതത്തിന് 100 സന്ദേശങ്ങൾ' എന്ന പ്രചോദനാത്മക പുസ്തകം മേയർ ഡോ.ബീന ഫിലിപ്പും പ്രകാശനം ചെയ്തു. 

ഈ പ്രസിദ്ധീകരണങ്ങളുടെ ആദ്യ പകർപ്പുകൾ ഷാർജ ബുക്ക് അതോറിറ്റിയുടെ വിദേശകാര്യ എക്സിക്യൂട്ടീവ് പി.വി.മോഹൻകുമാർ ഏറ്റുവാങ്ങി.

 ചടങ്ങിൽ സാഹിത്യകാരി കെ.പി.സുധീര , കവയിത്രി ഹണി ഭാസ്കരൻ, ലിപി അക്ബർ, ടി പ്രമോദ് കുമാർ,എം എ സുഹൈൽ എന്നിവർ പ്രസംഗിച്ചു.

ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.


ഫോട്ടോ അടിക്കുറിപ്പ:

'സഫലജീവിതത്തിന് 100 സന്ദേശങ്ങൾ' എന്ന വിനീഷ്പ്ര വിദ്യാധരൻ്റെ പ്രചോദനാത്മക പുസ്തകം മേയർ ഡോ.ബീന ഫിലിപ്പ് പ്രകാശനം ചെയ്യുന്നു.

Follow us on :

More in Related News