Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കക്കാടം പൊയിൽ ജി.എൽ പി എസിനുള്ള കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.

15 Mar 2025 11:14 IST

UNNICHEKKU .M

Share News :


മുക്കം:കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ച കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കക്കാടംപൊയിൽ ജി. എൽ. പി. സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ലിൻ്റോ ജോസഫ് എം.എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫിന്റെ അധ്യക്ഷത വഹിച്ചു. ബഹു. ത. ചടങ്ങിൽ മുക്കം ഉപജില്ല ഓഫീസർ ദീപ്തി ടി. മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, കക്കാടംപൊയിൽ സെന്റ് മേരീസ് ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ഷാജി പി. ജെ., പി. ടി. എ പ്രസിഡന്റ്‌ സിജോ മുല്ലൂർ തടത്തിൽ, എം പി. ടി. എ അനിത വട്ടപ്പാറ, ഒ. എ. സോമൻ, സിബി പീറ്റർ, സോളമൻ മഴുവഞ്ചേരി, ബേബി പാവക്കൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. PWD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉബൈബ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ സീന ബിജു സ്വാഗതവും ജി. എൽ. പി. എസ് ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് കെ. നന്ദിയും പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് തല പഠനോത്സവവും ഇതോടൊപ്പം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.  ശ്രീജേഷ് നേതൃത്വം നൽകി.

Follow us on :