Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ തുറന്നാൽ രണ്ടാഴ്ച സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന് ഒരു മണിക്കൂർ

28 May 2025 07:25 IST

NewsDelivery

Share News :


തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കും. 

രണ്ടാം ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള ക്ലാസുകൾക്കാണ് ഈ മാർഗ്ഗ നിർദ്ദേശങ്ങൾ. നിയമബോധം, വ്യക്തി ശുചീത്വം, പരിസര ശുചിത്വം, പൊതു ബോധം, ലഹരിക്കെതിരെയുള്ള അവബോധം, സൈബർ അവബോധം, പൊതു നിരത്തിലെ നിയമങ്ങൾ തുടങ്ങിയവയാണ് ഈ മാർഗ്ഗ നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്. ജൂൺ 3 മുതൽ 13 വരെ സർക്കുലർ അനുസരിച്ചുള്ള ക്ലാസുകൾ നടത്തണം. ദിവസവും 1 മണിക്കൂർ ഇതിനായി മാറ്റി വയ്ക്കണമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കുട്ടികള്‍ക്ക് ക്ലാസ്സിലും ക്യാമ്പസ്സിലും സങ്കോചമില്ലാതെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളില്‍ ഉണ്ടാക്കേണ്ടത്. ഏത് ദിവസം ഏത് തീം നടപ്പാക്കണം എന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. അത് പ്രകാരം നടത്തണം. എന്നാല്‍ ഏത് പീരിയഡാണ് ഈ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സുകളില്‍ നടത്തേണ്ടതെന്ന് സ്കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.


ഓരോ ദിവസത്തേയും തീം

*03/06/2025:*

LP: പൊതു കാര്യങ്ങൾ,

UP: മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ,

HS: മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ.


*04/06/2025:* 

LP: റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/ സ്കൂള്‍വാഹനസഞ്ചാരം അറിയേണ്ട കാര്യങ്ങള്‍,

UP: ട്രാഫിക് നിയമങ്ങള്‍/ റോഡിലൂടെ സഞ്ചരിക്കു മ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/സ്കൂള്‍ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങള്‍,

HS: ട്രാഫിക് നിയമങ്ങള്‍/ റോഡിലൂടെ സഞ്ചരിക്കു മ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/സ്കൂള്‍വാഹന

സഞ്ചാരം അറിയേണ്ട കാര്യങ്ങള്‍.


*05/06/2025:* 

LP: വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യ വത്ക്കരണം,

UP: വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യ വത്ക്കരണം,

HS: വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യവത്ക്കര

ണം.


*09/06/2025:*

LP: ആരോഗ്യം, വ്യായാമം, കായിക ക്ഷമത,

UP: ആരോഗ്യം, വ്യായാമം, കായിക ക്ഷമത,

HS: ആരോഗ്യം, വ്യായാമം, കായിക ക്ഷമത.


*10/06/2025:*

LP: ഡിജിറ്റല്‍ അച്ചടക്കം,

UP: ഡിജിറ്റല്‍ അച്ചടക്കം,

HS: ഡിജിറ്റല്‍ അച്ചടക്കം.


*11/06/2025:* 

LP: പൊതുമുതല്‍ സംരക്ഷണം,

UP: പൊതുമുതല്‍ സംരക്ഷണം,

HS: പൊതുമുതല്‍ സംരക്ഷണം


*12/06/2025:* 

LP: പരസ്‍പരസഹകരണത്തിന്റെ പ്രാധാന്യം,

UP: പരസ്‍പരസഹകരണ ത്തിന്റെ പ്രാധാന്യം,

HS: റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്‍പര സഹകരണ ത്തിന്റെ പ്രാധാന്യം.


*13/06/2025:*

LP: പൊതു ക്രോഢീകരണം,

UP: പൊതു ക്രോഢീകരണം, 

HS: പൊതു ക്രോഢീകരണം.

Follow us on :

More in Related News