Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചട്ടമ്പി സ്വാമിക്കും മന്നത്തു പത്മനാഭനും അർഹമായ അംഗീകാരം നൽകിയില്ല: പി.എസ്.ശ്രീധരൻ പിള്ള

25 May 2024 17:26 IST

- WILSON MECHERY

Share News :



.


ചാലക്കുടി. ചട്ടമ്പി സ്വാമിക്കും മന്നത്തു പത്മനാഭനും കേരളം അർഹമായ അംഗീകാരം നൽകിയില്ലെന്നു ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ടൗൺ കരയോഗത്തിൻ്റെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിഷേധാത്മകതയാണ് ആകർഷകമായ വാർത്തയെന്ന രീതിയിൽ കേരളത്തിലൊരു മാറ്റം പ്രകടമാണെന്നു ഗവർണർ പറഞ്ഞു. ആദ്യകാലത്തു നമ്മുടെ നാട്ടിൽ സർഗാത്മകതയ്ക്കാണു സ്വീകാര്യത ഉണ്ടായിരുന്നത്. എൻഎസ്എസിൻ്റെ ഡയറക്‌ടർ ബോർഡിൽ ഈഴവ പ്രതിനിധിയെയും എസ്‌എൻഡിപിയുടെ സംസ്‌ഥാന സമിതിയിൽ നായർ പ്രതിനിധിയെയും നോമിനേറ്റ് ചെയ്ത‌ിരുന്ന കാലഘട്ടമുണ്ടായിരുന്നു. എൻഎസ്എസ് ഭാരവാഹികൾ സ്ഥാനമേൽക്കുന്നതു സമുദായത്തിന് വേണ്ടി പ്രവർത്തിക്കാമെന്നതിനൊപ്പം അന്യ സമുദായങ്ങൾക്കു ദോഷം വരുത്തില്ലെന്ന പ്രതിജ്‌ഞ കൂടിയെടുത്താണ്. അദ്ദേഹം കൂട്ടിച്ചേർത്തു.


സനീഷ്‌കുമാർ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കരയോഗം അംഗങ്ങളായ കെ.ഗുണശേഖരൻ, പി.ഡി.നാരായണൻ എന്നിവരെ ആദരിച്ചു. കരയോഗം പ്രസിഡൻ്റ് ഐ.സദാനന്ദൻ അധ്യക്ഷത വഹിച്ചു.


നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ.ഉണ്ണിക്കൃഷ്ണൻ, താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്‌ണകുമാർ, നഗരസഭ കൗൺസിലർമാരായ സി. ശ്രീദേവി, ബിന്ദു ശശികുമാർ, സെക്രട്ടറി കെ.ബി. മുരളീധരൻ, യോഗക്ഷേമ ഉപസഭ പ്രസിഡന്റ് പ്രസാദ് മൂർക്കന്നൂർ, പുഷ്‌പക സേവാസമാജം സംസ്‌ഥാന സെക്രട്ടറി ടി.പി.വിജയൻ നമ്പീശൻ, വിശ്വകർമ സഭാ പ്രതിനിധി ടി.എൻ.ഗോപി, കെ.എസ്.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News