Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പഞ്ചായത്ത് ചേറ്റുവ പാടം അങ്കണവാടിയിൽ വിത്ത് പന്ത് നിർമ്മിച്ചു

13 Jul 2024 21:06 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്തിലെ ചേറ്റുവ പാടം അങ്കണവാടിയിൽ കുട്ടികളും രക്ഷിതാക്കളും എഎൽഎം എസ് സി അംഗങ്ങളും കൂടി വിത്ത് പന്ത് നിർമ്മിച്ചു.സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് വിത്തുപന്തുകൾ നിർമിച്ച് ഭൂമിയിലേക്ക് എറിഞ്ഞത്.രക്ഷിതാക്കൾ ശേഖരിച്ച വിവിധ ഫലവൃക്ഷ തൈകളുടെ വിത്തുകൾ നാലുദിവസം മുമ്പ് കളിമണ്ണിലാക്കി കുഴച്ചു വെച്ചു.ഈ വിത്തു പന്തുകളാണ് പൊതുസ്ഥലമായ ഒരുമനയൂർ ലോക്ക് പരിസരത്ത് എറിഞ്ഞത്.കാലാവസ്ഥാവ്യതിയാനം,മരം ഒരു പ്രതിവിധി എന്ന കാഴ്ചപ്പാടിനെ മുൻനിർത്തിക്കൊണ്ട് ,

ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിര വികസനത്തിനായുള്ള 17 ലക്ഷ്യങ്ങളിൽ പതിമൂന്നാമത്തേതായ ക്ലൈമറ്റ് ആക്ഷൻ എന്ന പ്രവർത്തനത്തിന്റെ പ്രായോഗിക രൂപമാണ്,പ്രാദേശിക തലങ്ങളിൽ വിത്ത് പന്തുകൾ ആയി രൂപപ്പെട്ടിട്ടുള്ളത്.കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.മൻസൂർ അലി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.രക്ഷിതാക്കളായ 

ഹുസൈൻ വലിയകത്,ഷംസീയ റാഫി,ഷാഹിന ഷംസീർ,റീന സിറാജുദ്ദീൻ,ഷഹന ഷജീർ,സീത,ജെസ്‌ന ഇല്ല്യാസ്,മുബഷീറ ആഷിഫ്,വിദ്യാർത്ഥികളായ,ഷിസ ഫാത്തിമ,സഫ്രി,മുസമ്മിൽ,ശ്രീഹരി,ഫാത്തിമ, ഹനാൻ,അങ്കണവാടി വർക്കർ സ്മിത,ഇ.വി.സൗമിനി എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News