Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴയിൽ സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ. കലോത്സവത്തിന് തുടക്കമായി.

28 Sep 2024 23:35 IST

- Antony Ashan

Share News :

മൂവാറ്റുപുഴ: സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ. കലോത്സവത്തിന് തുടക്കമായി. ശനിയാഴ്ച രചന മത്സരങ്ങൾ നടന്നു.


മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിലെ 14 വേദികളിലായി ഇടുക്കി, എറണാകുളം, തൃശ്ശൂർ, ജില്ലകളിലെ സി.ബി.എസ്.ഇ. സ്കൂളുകളിൽ നിന്നുള്ള ആയിരത്തി നാനൂറോളം പ്രതിഭകൾ മത്സരത്തിൽ മാറ്റുരച്ചു. നാലു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരം. പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, കാർട്ടൂൺ, കൊളാഷ്, പദ്യ, പ്രബന്ധ, കഥാ രചനകൾ, പോസ്റ്റർ ഡിസൈൻ, ഡിജിറ്റൽ പെയിന്റിങ്, തുടങ്ങിയ ഇനങ്ങളിൽ ആയിരുന്നു മത്സരം നടന്നത്. 


കാലിക പ്രസക്തി ഉള്ളതായിരുന്നു 

മത്സരാർത്ഥികൾക്ക് നൽകിയ വിഷയങ്ങളിൽ ഏറെയും. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ മേഖലയിലെ രക്ഷാപ്രവർത്തനം എന്നതായിരുന്നു പെയിന്റിങ് മത്സരത്തിലെ വിഷയം. ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് 

മത്സരാർത്ഥികൾ കാഴ്ചവച്ചത്. 

ദുരന്തത്തിന്റെ നേർ ചിത്രങ്ങളും അത്ഭുതകരമായ അതിജീവനവും ഭാവിയിൽ മാതൃക ആക്കാവുന്ന മുൻകരുതലുകളും എല്ലാം ഇവർ വരച്ചുകാട്ടി. 


സംസ്ഥാനത്തെ ദുഃഖത്തിലാഴ്ത്തിയ വയനാട് ദുരന്തം കുട്ടികളുടെ മനസിലും ആഴത്തിൽ പതിഞ്ഞു എന്നതിന്റെ നേർ സാക്ഷ്യമായി മത്സരം മാറി. മലയാളി സമൂഹം ഇന്ന് ഏറെ ചർച ചെയ്യപ്പെടുന്ന ചലച്ചിത്ര രംഗത്തെ സംഭവ വികാസങ്ങൾ കാർട്ടൂൺ മത്സരത്തിലെ വിഷയമായി. സ്റ്റാർട്ട് ആക്ഷൻ കട്ട് എന്നതായിരുന്നു കാർട്ടൂൺ മത്സരാർത്ഥികൾക്ക് നൽകിയ വിഷയം. സിനിമയിലെ അന്തർധാരകൾ നർമ്മത്തിൽ ചാലിച്ച് കുട്ടികൾ കാർട്ടൂണുകൾ ആക്കി മാറ്റി. 

വെളിപ്പെടുത്തലുകളും വെളിപാടുകളും സൂപ്പർ താരങ്ങളും ലൊക്കേഷനുകളും ജനപ്രിയ സിനിമകളും ചിത്രീകരണവും 

ആദ്യകാല സിനിമ കോട്ടകളും എല്ലാം ഇവർ താളുകളിൽ നിറച്ചു.


വിഷ രഹിത പച്ചക്കറി എന്ന ആശയത്തിന് ഊന്നൽ നൽകി പെൻസിൽ ഡ്രോയിങിൽ അടുക്കള തോട്ടത്തിലെ കൃഷി പ്രവർത്തനങ്ങൾ ഏർപ്പെട്ടിരിക്കുന്ന കുടുംബം എന്ന വിഷയമാണ് നൽകിയത്. പോയ കാലത്തെ അടുക്കള തോട്ടവും ആധുനിക കാലത്തെ ടെറസ് കൃഷിയും സ്കൂൾ മുറ്റങ്ങളിലെ പച്ചക്കറി കൃഷിയും എല്ലാം വരകളിൽ നിറഞ്ഞു. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന് വനവുമായി ബന്ധപ്പെട്ട വിഷയമാണ് പോസ്റ്റർ നിർമാണത്തിന് നൽകിയത്. കേരളത്തെ ഹരിതാഭം ആക്കുന്ന നിബിഡ വനങ്ങളും കാട്ടു കൊള്ളക്കാരിൽ നിന്ന് പച്ചപ്പിനെ കാത്തുരക്ഷിക്കുന്ന വന പാലകരുടെ പ്രവർത്തനവും വന സംരക്ഷണ മാതൃകകളും എല്ലാം ജീവൻ തുടിക്കുന്ന തരത്തിൽ കുട്ടികൾ കാൻവാസിൽ പകർത്തി. 


പ്രകൃതിദുരന്തങ്ങൾക്ക് ഇരയാകുന്ന വർക്ക് നൽകേണ്ട മാനുഷിക പിന്തുണയെ കുറിച്ച് എഴുതാൻ ആയിരുന്നു ഹിന്ദി പ്രബന്ധ രചനയിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് നൽകിയ നിർദേശം. കലയുടെ കേളികൊട്ട് ഉയർത്തി ഒക്ടോബർ 7 മുതൽ 9 വരെ അരങ്ങേറുന്ന സർഗധ്വനിയുടെ ഭാഗമായി ആദ്യ മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ആയതിന്റെ ആത്മവിശ്വാസത്തിലാണ് സംഘാടകർ. മൂന്നിന് രാവിലെ 10.30 ന് ബാൻഡ് ഡിസ്പ്ലേ മത്സരവും നാലിന് രാവിലെ 11ന് ഔപചാരിക ഉദ്ഘാടനവും ഏഴു മുതൽ ഒമ്പതുവരെ സ്റ്റേജ് മത്സരങ്ങൾ നടക്കും. 


നാലായിരത്തോളം വിദ്യാർത്ഥികൾ 

വിവിധ ഇനങ്ങളിൽ മത്സരിക്കും. ഒമ്പതിന് വൈകിട്ട് 4.45 ന് സമാപന സമ്മേളനവും സമ്മാന വിതരണവും നടത്തും. സംഘാടക സമിതി ജനറൽ കൺവീനറും നിർമല പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ഫാ. പോൾ ചൂരത്തൊട്ടി, പ്രധാന അധ്യാപിക സിസ്റ്റർ ലിജിയ എഫ്.സി.സി. പിടിഎ പ്രസിഡന്റ് അഡ്വ. സി.വി. ജോണി, കോഓർഡിനേറ്റർമാരായ ജെയ്ബി കുരുവിത്തടം, എം.എസ്. ബിജു, ജിൻസി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

Follow us on :

Tags:

More in Related News