Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈ വർഷത്തെ ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള വെള്ളി,ശനി എന്നി ദിവസങ്ങളിലായി കടപ്പുറം ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും

17 Oct 2024 20:15 IST

- MUKUNDAN

Share News :

ചാവക്കാട്:ഈ വർഷത്തെ ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള വെള്ളി,ശനി എന്നി ദിവസങ്ങളിലായി കടപ്പുറം ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും.ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മേളയുടെ ഔപചാരിക ഉദ്‌ഘാടനം വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് എൻ.കെ.അക്ബർ എംഎൽഎ നിർവ്വഹിക്കും.മേളയുടെ സുഗമമായ നടത്തിപ്പിന് വിശാലമായ സൗകര്യങ്ങളാണ് ഫോക്കസ് ഇന്റർനാഷണൽ സ്കൂൾ ഒരുക്കിയിട്ടുള്ളത്.മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും,അധ്യാപകർക്കും പ്രയാസരഹിതമായി മേള ആസ്വദിക്കുന്നതിനുള്ള മുഴുവൻ സൗകര്യങ്ങളും ഒരുക്കിയതായി സംഘാടക സമിതി ചെയർപേഴ്സണും,കടപ്പുറം പഞ്ചായത്ത് പ്രസിഡന്റുമായ സാലിഹ ഷൗക്കത്ത്,ഫോക്കസ് സ്കൂൾ ചെയർമാൻ അബ്ദുൽ ഷുക്കൂർ,ജനറൽ സെക്രട്ടറി അബ്ദുൽ സലാം,സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷഫീക്,പിടിഎ പ്രസിഡന്റ് ഉമ്മർകുഞ്ഞി എന്നിവർ അറിയിച്ചു.അവലോകന യോഗത്തിൽ ചാവക്കാട് എഇഒ ജയശ്രീ അധ്യക്ഷത വഹിച്ചു.ജയരാജ് മാസ്റ്റർ,ശ്രീകുമാർ മാസ്റ്റർ,മുബാറക് മാസ്റ്റർ,ജിജി ടീച്ചർ,റഹീല ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News