Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക പാമ്പ് ദിനാചരണം നടത്തി

16 Jul 2024 19:45 IST

PEERMADE NEWS

Share News :


പീരുമേട് :ലോക പാമ്പ് ദിനാചരണത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. വനം- വന്യജീവി വകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പീരുമേട് സി.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ  കേരളത്തിലെ വിവിധങ്ങളായ പാമ്പുകളെയും അവയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ അസിസ്റ്റൻറ് നേച്ചർ എജുക്കേഷൻ ഓഫീസർ സി.ജി.സുനിൽ ക്ലാസ് നയിച്ചു. പീരുമേട് റാപിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ പാമ്പിനെ വിദഗ്ധമായി പിടിക്കുന്നതിനെ സംബന്ധിച്ചുള്ള ഡെമോൺസ്ട്രേഷനും നടത്തി.ബീറ്റ് ഫോറസ്റ്റ് ഓഫീസർ അജിത് കുമാർ,ഫോറസ്റ്റ് വാച്ചർ മാരായപി.ടിഅനിൽകുമാർ,അമ്പിളി മോൻ,മനോജ്, സി.പി.എം ഹൈസ്കൂളിലെ അധ്യാപകരായ ഷിജു, രമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News