Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീഡ്‌സ് വായനാദിനം ആചരിച്ചു

19 Jun 2024 19:26 IST

WILSON MECHERY

Share News :


ഇരിങ്ങാലക്കുട: പുസ്തകത്തിന്റെയും വായനയുടെയും പ്രസക്തി നാൾക്കുനാൾ വർധിച്ചു വരികയാണെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. നീഡ്സിന്റെ വായനാദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധത വിദ്യാഭ്യാസത്തിലൂടെ മാത്രം കൈവരിക്കാൻ കഴിയുകയില്ല.സമൂഹത്തെക്കുറിച്ചും നാടിനെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ച് മനസിലാക്കാനും പുസ്തകവായനയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിസ്യൂ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ സുദിപ അധ്യക്ഷത വഹിച്ചു.

പി.കെ.ഭരതൻ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. ആർ.ജയറാം, ഗുലാം മുഹമ്മദ്, എം.എൻ.തമ്പാൻ, ഷെയ്ഖ് ദാവൂദ്, തോമസ് കരിമാലി, ആശാലത, പി.ടി.ജോർജ്, മിനി മോഹൻദാസ്, ക്രിസ്റ്റി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

.

Follow us on :

More in Related News