Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2024 20:01 IST
Share News :
മുക്കം:ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫസർ ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'ഹരിത ഭവനം' പദ്ധതിയുടെ സന്ദേശം പ്രൈമറി സ്കൂൾ അധ്യാപകരിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുവാനായി മുക്കം ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കുള്ള ശില്പശാല നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. എം.എ.എം.ഒ.ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ എ.ഇ.ഒ ടി.ദീപ്തി അധ്യക്ഷയായി. പ്രൊഫസർ ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ടി.ടി.സി പ്രിൻസിപ്പൽ വി.അബ്ദുറഷീദ്, എസ്. ധ്രുവകാന്ത്, കെ.സി തസ്‌ലീമ, ടി.റിയാസ് തുടങ്ങിയവർ സംസാരിച്ചു.
നിറവ് സീറോവേഴ്സ്റ്റ് പ്രതിനിധി ബാബു പറമ്പത്ത് ശില്പശാല നയിച്ചു. മാലിന്യമുക്ത നവ കേരളം, ശുചിത്വമിഷൻ എന്നിവയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
മുക്കം ഉപജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി എസ്.ധ്രുവകാന്ത് കൺവീനറും കെ.സി തസ്‌ലീന ജോയിന്റ് കൺവീണറുമായി ഉപജില്ലയിലെ മുക്കം നഗരസഭ, കൊടിയത്തൂർ, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ നിന്ന് ഓരോ അധ്യാപകർ അംഗങ്ങളുമായി സമിതി രൂപീകരിച്ചു.
മാലിന്യ സംസ്കരണം, ഊർജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിൽ സ്വയം പര്യാപ്തമായ യൂണിറ്റുകളാക്കി വീടുകളെ മാറ്റുന്ന പദ്ധതിയാണിത്. ജില്ലയിലെ മുഴുവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വീടുകൾ ഹരിതഭവനങ്ങളും വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളുമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം ഹൈസ്കൂൾ അധ്യാപകർക്കുള്ള ശില്പശാലകൾ കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് നേരെത്തെ നടത്തിയിരുന്നു. ശില്പശാലകളിൽ നൽകിയ നിർദ്ദേശപ്രകാരം 1800ലേറെ ഹരിതഭവനങ്ങൾ ഇതിനകം ജില്ലയിൽ സൃഷ്ടിക്കപ്പെട്ടു. ആയിരം ഹരിത ഭവനങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞദിവസം കോഴിക്കോട് സെൻറ് ജോസഫ്സ് ആംഗ്ലോഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ ഐ.എ.എസ് നിർവഹിച്ചു. പ്രൈമറി അധ്യാപകർക്കുള്ള ശില്പശാലകളുടെ ഭാഗമായാണ് മുക്കം ഉപജില്ലയിലും ശില്പശാല നടന്നത്.
Follow us on :
Tags:
More in Related News
Please select your location.