Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2025 19:41 IST
Share News :
പുന്നയൂർക്കുളം:ദേശീയ അധ്യാപക പരിഷത്ത്(എൻടിയു)ചാവക്കാട് ഉപജില്ല സമ്മേളനം പുന്നയൂർക്കുളം രാമരാജ സ്കൂൾ ഓഡിറ്റോറിയത്തിൽ എൻ.ടി.യു തൃശ്ശൂർ ജില്ല സെക്രട്ടറി പി.എം.സിജോ ഉദ്ഘാടനം ചെയ്തു.ഉപജില്ല പ്രസിഡന്റ് ടി.വി.ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ എൻടിയു ജില്ല സമിതി അംഗം എം.രാജീവ് ഭാരവാഹി പ്രഖ്യാപനം നിർവഹിച്ചു.ബിജെപി തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ ആശംസകൾ നേർന്ന യോഗത്തിൽ ഉപജില്ല സെക്രട്ടറി കെ.എസ്.സുഖിൽ സ്വാഗതവും,ട്രഷറർ ടി.വി.സിജോ നന്ദിയും പറഞ്ഞു.ഉപജില്ല ഭാരവാഹികളായി ടി.വി.ഉണ്ണികൃഷ്ണൻ(പ്രസിഡന്റ്),കെ.എസ്.സുഖിൽ(സെക്രട്ടറി),ടി.വി.സിജോ(ട്രഷറർ),സി.എം.ദിവ്യ(വനിത വിഭാഗം കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.