Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലാവസ്ഥാ പ്രവർത്തനദിനം ആചരിച്ചു

25 Oct 2025 07:56 IST

ENLIGHT MEDIA PERAMBRA

Share News :

 മേപ്പയ്യൂർ:ഉത്തര മേഖലാ സാമൂഹ്യ വനവൽക്കരണ വിഭാഗം , കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ , കൊയിലാണ്ടി സോഷ്യൽ ഫോറസ്ട്രി റെയിഞ്ച്,മേപ്പയ്യൂർ ഗവ : വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗോള കാലാവസ്ഥാ പ്രവർത്തന ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉത്തര മേഖലാ സോഷ്യൽ ഫോറസ്റ്ററി കൺസർവ്വേറ്റർ ഓഫ് ഫോറസ്റ്റ്സ് ആർ. കീർത്തി ഐ.എഫ്.എസ് പരിപാടി ഉൽഘാടനം ചെയ്തു. 


 പി ടി എ വൈസ് പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷനായി. മേപ്പയൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന്റെ വിദ്യാവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവർത്തന റിപ്പോർട്ട് ഹൈസ്കൂൾ പ്രിൻസിപ്പൽ എച്ച് എം കെ. എം. മുഹമ്മദ് അവതരിപ്പിച്ചു. കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ അസിസ്റ്റൻറ് കൺസർവേറ്റർ കെ. നീതു സ്കൂളുകളിൽ സോഷ്യൽ ഫോറസ്റ്ററി വിഭാഗം നടപ്പിലാക്കുന്ന പദ്ധതികൾ വിശദീകരിച്ചു. ചടങ്ങിന് സ്കൂൾ എസ് എം സി ചെയർമാൻ വി. മുജീബ് ,മദർ പി ടി എ പ്രസിഡണ്ട് ലിജി അമ്പാളി ,ഹൈസ്കൂൾ വിഭാഗം അഡീഷണൽ എച്ച് എം എം. .പ്രീതി , കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റെയിഞ്ച് ഓഫീസർ പി. സൂരജ് , കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.കെ. ഇബ്രായി , സ്കൂൾ സ്റ്റാഫ് സെക്രട്ടറി  ടി.എം.അഫ്സ , സ്കൂൾ എസ് ആർ ജി കൺവീനർ വി.എം. മിനിമോൾ  എന്നിവർ സംസാരിച്ചു. കാലാവസ്ഥ പ്രവർത്തന ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ  ഇരട്ട വിദ്യാർത്ഥികളായ നിയയും ,നേഹയും വരച്ച ചിത്രങ്ങളും പത്താംക്ലാസ് വിദ്യാർത്ഥി വരച്ച ചിത്രങ്ങളും ഉത്തര മേഖല വനം കൺസർവേറ്റർ ആർ . കീർത്തി ഐ എഫ് എസ് വിദ്യാർത്ഥികളിൽ നിന്ന് ഏറ്റുവാങ്ങി. ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂൾ അങ്കണത്തിൽ കൺസർവ്വേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി ഐ.എഫ്.എസ് ചാമ്പ വൃക്ഷ തൈ നട്ടു. കാലാവസ്ഥ വ്യതിയാനവും ജീവജാലങ്ങളും എന്ന വിഷയത്തിൽ കേരള ജൈവവൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ ഇ. രാജൻ ക്ലാസ് നയിച്ചു. മേപ്പയൂർ ഗവർമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഫോറസ്റ്ററി ക്ലബ്ബ് അംഗങ്ങൾ ,എസ്പിസി വിദ്യാർഥികൾ ,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ, അധ്യാപകർ രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.

Follow us on :

Tags:

More in Related News