Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 09:04 IST
Share News :
മുക്കം:നായർക്കുഴി ഗവ.ഹൈസ്കൂളിൽ 2024-25 അദ്ധ്യയന വർഷം എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. NMMS, USS, LSS , എം.എം എസ് , യു.എസ്.എസ്, എൽ എസ് എസ്, സംസ്കൃതം, ഉർദു സ്കോളർഷിപ്പിന് അർഹരായ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മെറിറ്റ് ഫെസ്റ്റ് 2025 പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവം പരിപാടിയുടെ ആരംഭത്തിനും തുടക്കം കുറിച്ചു. വായന വാര സമാപന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരി . ആമിന പാറക്കൽ മുഖ്യാതിഥി ആയിരുന്നു. പിടിഎ പ്രസിഡൻ്റ് പ്രസാദ് ആലുങ്ങൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ശിവദാസൻ ബംഗ്ലാവിൽ, റീന മാണ്ടിക്കാവിൽ, പ്രസീന പറക്കാപോയിൽ , എസ് എം.സി ചെയർമാൻ പ്രദീപ്, പ്രിൻസിപ്പാൾ ഷാജി, പ്രധാനധ്യാപിക ശ്രീമതി. രാജി, സീനിയർ അസിസ്റ്റൻ്റ് സന്തോഷ്.വി, സ്റ്റാഫ് സെക്രട്ടറി ബിനു ജോസഫ് എന്നിവർ സംസാരിച്ചു..
Follow us on :
Tags:
More in Related News
Please select your location.