Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 22:32 IST
Share News :
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂളില്‍ മൂന്ന് ദിവസമായി നടന്ന് വന്ന സെൻട്രൽ കേരള സഹോദയ
സി.ബി.എസ്.ഇ. കലോത്സവം സമാപിച്ചു.
ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ സി.ബി.എസ്.ഇ. സ്കൂളിൽ നിന്നായി നാലായിരത്തോളം ബാല - കൗമാര പ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ വിജയികളായവർക്ക് പാലക്കാട് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം. രാവേറെ നീളാതെ കൂടുതൽ വേദി ഒരുക്കി സമയ ബന്ധിതമായി മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നത് ഈ വർഷത്തെ മേളയെ വ്യത്യസ്ഥമാക്കി. ഫല പ്രഖ്യാപനം സംബന്ധിച്ച് കാര്യമായ തർക്കങ്ങളോ അപ്പീൽ പ്രളയമൊ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
തുടക്കം മുതൽ പോയിന്റ് നിലയിൽ മുന്നിലായിരുന്ന ആതിഥേയരായ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ സെൻട്രൽ കേരള സഹോദയതല ഓവറോൾ ചാമ്പ്യന്മാരായി. രചന മത്സരം മുതൽ ആധിപത്യം തുടർന്ന നിർമലയെ ഒരു ഘട്ടത്തിലും മറികടക്കാൻ മറ്റ് സ്കൂളുകൾക്കായില്ല. അവസാന മത്സരവും പൂർത്തിയായപ്പോൾ 963 പോയിന്റുമായി കപ്പിൽ മുത്തമിട്ടു. വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ 763 പോയിന്റുമായി രണ്ടാമത് എത്തി.
തൊടുപുഴ വിമല പബ്ലിക് സ്കൂൾ (528) മൂന്നാമതും, വാളകം ബ്രൈറ്റ് പബ്ലിക് സ്കൂൾ (522) നാലാമതും എത്തി. 492 പോയിന്റ് വീതം നേടി തൊടുപുഴ ജയ് റാണി പബ്ലിക് സ്കൂളും തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളും അഞ്ചാം സ്ഥാനം പങ്കിട്ടു. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ 486, തൊടുപുഴ മുട്ടം ശാന്താൾ ജ്യോതി പബ്ലിക് സ്കൂൾ 483, അങ്കമാലി എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂൾ 466, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ 459, കോതമംഗലം ഗ്രീൻ വാലി പബ്ലിക് സ്കൂൾ 435 എന്നിങ്ങനെയാണ് ആറ് മുതൽ 10 വരെ സ്ഥാനത്ത് ഉളളവരുടെ പോയിന്റ് നില.
പ്രധാന വേദിയിൽ നടന്ന സമാപന സമ്മേളനം കോതമംഗലം രൂപത വികാരി ജനറൽ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിച്ചു. അഖില കേരള സഹോദയ പ്രസിഡന്റ് ഫാ. സിജൻ പോൾ ഊന്നുകല്ലേൽ, സഹോദയ സെക്രട്ടറി ജൈന പോൾ, സഹോദയ വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ പാലപ്പിളളി, സർഗധ്വനി ജനറൽ കൺവീനർ ഫാ. പോൾ ചൂരത്തൊട്ടി, നിർമല പബ്ലിക് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിജിയ എഫ്.സി.സി., ആവോലി ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് പൊന്നുംപുരയിടം, പി.ടി.എ. പ്രസിഡന്റ് അഡ്വ. സി.വി. ജോണി തുടങ്ങിയവർ പ്രസംഗിച്ചു. ജോബി പാല അവതരിപ്പിച്ച മിമിക്സ് പരേഡും ഉണ്ടായിരുന്നു. കലോത്സവ വിജയികൾക്ക് കോതമംഗലം രൂപത വികാരി ജനറൽ മോൺ പയസ് മലേകണ്ടത്തിൽ സമ്മാനം വിതരണം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.